ആപ്പ്ജില്ല

പുതിയ ഡ്യുവൽ ടോൺ നിറത്തിൽ എത്യോസ് ലിവ

ഇനി മുതൽ കറുപ്പ്-ഓറഞ്ച് ഡ്യുവൽ ടോൺ നിറത്തിൽ കൂടി എത്യോസ് ലിവ ലഭ്യമാകും.

Samayam Malayalam 4 Jul 2018, 12:41 pm
പുതിയ ഡ്യുവൽ ടോൺ നിറത്തിൽ ടൊയോട്ട എത്യോസ് ലിവ. ഇനി മുതൽ കറുപ്പ്-ഓറഞ്ച് ഡ്യുവൽ ടോൺ നിറത്തിൽ കൂടി എത്യോസ് ലിവ ലഭ്യമാകും. പുതിയ 'ഇൻഫേർണോ ഓറഞ്ച്' നിറഭേദത്തിന് എക്സ്ഷോറൂം 5.85 ലക്ഷം രൂപയാണ് വില. ഏറ്റവും ഉയർന്ന വകഭേദത്തിന് 7.44 ലക്ഷം രൂപയാണ് വില. നിലവിൽ ചുവപ്പ്, കറുപ്പ്, വെളുപ്പ് എന്നീ നിറഭേദങ്ങളിലാണ് എത്യോസ് ലിവയെ അണിനിരത്തിയിരിക്കുന്നത്.
Samayam Malayalam toyota-etios-liva-gets-new-dual-tone-colour-1530622236


എത്യോസ് ലിവയുടെ V, VX, VD, VDX വകഭേദങ്ങളിലാണ് പുതിയ ഇൻഫേർണോ ഓറഞ്ച് നിറം ലഭ്യമാക്കിയിരിക്കുന്നത്. ബ്ലാക്ക് റൂഫ്, ബ്ലാക്ക് നിറത്തിലുള്ള ഗ്രിൽ, ബ്ലാക്ക് നിറത്തിലുള്ള പിൻ സ്പോയിലറും മിററും, ബ്ലാക്ക് നിറത്തിലുള്ള അലോയ് വീലുകൾ, ഓറഞ്ച് നിറത്തിലുള്ള ബോഡി എന്നിവയാണ് പ്രധാന ഡിസൈൻ സവിശേഷതകൾ.

പിയാനോ ബ്ലാക്ക് നിറത്തിലുള്ള സെന്‍റർ കൺസോൾ, ഉയരം ക്രമീകരിക്കാൻ കഴിയുന്ന ഡ്രൈവർ സീറ്റ്, ഓഡിയോ കൺട്രോൾ ബട്ടണുകളുള്ള സ്റ്റിയറിങ് വീൽ, റിവേഴ്സ് പാർക്കിങ് ക്യാമറ എന്നിവയാണ് അകത്തളത്തിൽ ഒരുക്കിയിരിക്കുന്ന പ്രധാന സവിശേഷതകൾ. 79 ബിഎച്ച്പിയും 104എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ പെട്രോൾ, 67ബിഎച്ച്പിയും 170 എൻഎം ടോർക്കും നൽകുന്ന 1.4 ലിറ്റർ ഡീസൽ എൻജിൻ എന്നിവയാണ് എത്യോസ് ലിവയുടെ കരുത്ത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് രണ്ട് എൻജിനുകളിലുമുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ