ആപ്പ്ജില്ല

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആർ എസ് 2 പുതിയ നിറങ്ങളിൽ

ക്രിസ്റ്റൽ വൈറ്റ്, മാറ്റ് ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് വിപണിയിൽ ട്രയംഫ് എത്തിയിരിക്കുന്നത്

Samayam Malayalam 18 Jul 2018, 3:58 pm
ആഡംബര ബൈക്ക് വിപണിയിലെ മുന്‍നിരക്കാരായ ട്രയംഫിന്റെ കൂടുതല്‍ പ്രത്യേകതകളോടുകൂടിയ സ്ട്രീറ്റ് ട്രിപ്പിള്‍ ആർ എസ് 2 പുതിയ നിറങ്ങളിൽ വിപണിയിൽ. കരുത്തിനെയും ഊര്‍ജത്തെയും ടോര്‍ക്കിനെയും പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുകയാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആർ എസ് എന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ക്രിസ്റ്റൽ വൈറ്റ്, മാറ്റ് ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് വിപണിയിൽ ട്രയംഫ് എത്തിയിരിക്കുന്നത്.. രൂപകല്‍പ്പന, നൂതന സാങ്കേതികവിദ്യ, ഉയര്‍ന്ന സസ്പെന്‍ഷന്‍, ബ്രേക്, ടയറുകള്‍ എന്നിവയെല്ലാം സ്ട്രീറ്റ് ട്രിപ്പിള്‍ എസിനെ വ്യത്യസ്തമാക്കുന്നതാണ്.
Samayam Malayalam rs-med


സ്ട്രീറ്റ് ട്രിപ്പിള്‍ 765 സിസി എന്‍ജിന്‍ വികസിപ്പിച്ചെടുത്തത് ഡേടോണാ എന്‍ജിനില്‍നിന്നാണ്. ക്രാങ്ക്, പിസ്റ്റണ്‍സ്, നികാസില്‍ പ്ളേറ്റ്ചെയ്ത അലൂമിനിയം ബാരലുകള്‍, വര്‍ധിത ബോര്‍ ആന്‍ഡ് സ്ട്രോക് എന്നിവയും ശ്രദ്ധേയമാണ്. 11,250 ആര്‍പിഎമ്മില്‍ 73 എന്‍എം ടോര്‍ക് ആണ്. ഡല്‍ഹി എക്സ് ഷോറൂം വില 11.3 ലക്ഷം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ