ആപ്പ്ജില്ല

ടിവിഎസ് അപ്പാച്ചെ 200 Fi4V അവതരിച്ചു

ടിവിഎസ് പുതിയ അപ്പാച്ചെ 200 ന്‍റെ ഫ്യുവൽ ഇഞ്ചക്റ്റഡ് പതിപ്പിനെ പുറത്തിറക്കി.

TNN 7 Nov 2017, 11:24 am
ടിവിഎസ് പുതിയ അപ്പാച്ചെ 200 ന്‍റെ ഫ്യുവൽ ഇഞ്ചക്റ്റഡ് പതിപ്പിനെ പുറത്തിറക്കി. അപ്പാച്ചെ 200 Fi4V എന്ന പേരിലിറങ്ങിയിരിക്കുന്ന പതിപ്പിന് 1.07ലക്ഷം രൂപയാണ് ഇന്ത്യൻ വിപണിയിലെ വില.
Samayam Malayalam tvs apache 200 fi4v launched at rs 1 07 lakh in india
ടിവിഎസ് അപ്പാച്ചെ 200 Fi4V അവതരിച്ചു


ഇന്ത്യയിലെ തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് പുതിയ അപ്പാച്ചെ എത്തിച്ചിരിക്കുന്നത്. 197.75 സിസി ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിനാണ് ഈ ബൈക്കിന്‍റെ കരുത്ത്. 20.71 ബിഎച്ച്പിയും 18.1എൻഎം ടോർക്കും നൽകുന്ന ഈ എൻജിനിൽ 5 സ്പീഡ് ഗിയർബോക്സും ഇടംതേടിയിട്ടുണ്ട്.

പുതിയ എൻജിനുൾപ്പെടുത്തി എന്നല്ലാതെ അപ്പാച്ചെ 200 ൽ പുതിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയ എൻജിൽ സങ്കേതികതയുടെ പശ്ചാത്തലത്തില്‍ മികവുറ്റ ഹാന്‍ഡ്‌ലിംഗും ത്രോട്ടില്‍ റെസ്‌പോണ്‍സും അപാച്ചെ 200 Fi4V കാഴ്ചവെക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയ അപാച്ചെ 200 Fi4V പതിപ്പിന് നിശ്ചലാവസ്ഥയിൽ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം 3.9 സെക്കന്‍ഡുകൾ മാത്രമേ ആവശ്യമായിവരുന്നുള്ളൂ. മണിക്കൂറില്‍ 129 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ ബൈക്ക് പ്രാപ്തമാണ്.

TVS Apache 200 Fi4V Launched At Rs 1.07 Lakh In India

TVS Apache 200 Fi4V launched in India. The all-new TVS Apache Fi4V is priced at Rs 1,07,005 (ex-showroom).

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ