ആപ്പ്ജില്ല

യുവതലമുറയ്ക്കായി പോളോ ജിടി സ്പോർട് അവതരിച്ചു

ഡിസൈനിൽ ചില്ലറ പരിവർത്തനങ്ങൾ വരുത്തി എന്നല്ലാതെ നിലവിലുളള പോളോ ജിടിയുടെ സമാനമായ ഡിസൈൻ തന്നെയാണ് ജിടി സ്പോർടിലും പിൻതുടർന്നിരിക്കുന്നത്.

TNN 25 Apr 2017, 6:10 pm
ഫോക്സ്‍വാഗൺ പോളോ ജിടി സ്പോർട് ഇന്ത്യയിലവതരിച്ചു. ഡീസൽ, പെട്രോൾ വേരിയന്‍റുകളിലാണ് പോളോ ജിടി സ്പോർട് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഡീസൽ വേരിയന്‍റിന് ദില്ലി എക്സ്ഷോറും 9,21,300രൂപയും പെട്രോളിന് 9,10.900രൂപയുമാണ് വില. ഡിസൈനിൽ ചില്ലറ പരിവർത്തനങ്ങൾ വരുത്തി എന്നല്ലാതെ നിലവിലുളള പോളോ ജിടിയുടെ സമാനമായ ഡിസൈൻ തന്നെയാണ് ജിടി സ്പോർടിലും പിൻതുടർന്നിരിക്കുന്നത്. സ്പോർടി ലുക്ക് കൈവരിക്കുന്നതിന് അകമെയും പുറമെയും ചില പുതുമകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Samayam Malayalam volkswagen polo gt sport launched in india
യുവതലമുറയ്ക്കായി പോളോ ജിടി സ്പോർട് അവതരിച്ചു


ഗ്ലോസി ബ്ലാക് സ്പോയിലർ, 16 ഇഞ്ച് അലോയ് വീലുകൾ, ഗ്ലോസി ബ്ലാക്ക് റൂഫ് എന്നിവയാണ് ജിടിയ്ക്ക് പുറംമോടി വർധിപ്പിക്കാൻ ഉൾകൊള്ളിച്ചിരിക്കുന്നതായ ഘടകങ്ങൾ. അതേസമയം അകത്തളത്തിൽ സ്പോർടി ലുക്ക് കൈവരുത്തുവാൻ ജിടി എന്ന് ആലേഖനം ചെയ്തിട്ടുള്ള സീറ്റ് കവറും നൽകിയിട്ടുണ്ട്. അതെ 1.2ലിറ്റർ ടിഎസ്ഐ പെട്രോൾ എൻജിനും 1.5 ലിറ്റർ ടിഡിഐ ഡീസൽ എൻജിനാണ് ജിടി സ്പോർടിനും കരുത്തേകുന്നത്.

മറ്റൊരു വ്യത്യാസമെന്നു പറയാവുന്നത് രണ്ട് ആകർഷക കളർ ഓപ്ഷനുകളിലാണ് ജിടി സ്പോർട് എത്തിയിരിക്കുന്നത്. ഫ്ലാഷ് റെഡ്, കാൻഡി വൈറ്റ് നിറങ്ങളിൽ അവതരിച്ചിട്ടുള്ള പോളോ ജിടി സ്പോർടിന് ഫോഡ് ഫിഗോ എസ്, മാരുതി ബലെനോ ആർഎസ് മോഡലുകളാണ് മുഖ്യ എതിരാളികളായിട്ടുള്ളത്.

Volkswagen Polo GT Sport Launched In India

Volkswagen Polo GT Sport launched in India. Prices for the new Volkswagen Polo GT Sport start at Rs 9.10 lakh ex-showroom (Delhi).

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ