ആപ്പ്ജില്ല

ഗ്രാസിയയെ വെല്ലാൻ യമഹ എയറോക്സ് ഇന്ത്യയിൽ

ഗ്രാസിയ വിപണിയിൽ ആധിപത്യം കൂട്ടിയുറപ്പിക്കുന്നതിനിടെ ഒരു കൂറ്റൻ വെല്ലുവിളി ഉയർത്തി കൊണ്ട് യമഹ എയറോക്സ് എത്തിച്ചേർന്നിരിക്കുകയാണ്.

Samayam Malayalam 23 Jun 2018, 11:31 am
സ്കൂട്ടർ വിപണിയിൽ ഒരു വിപ്ലവം സൃഷ്ടിച്ചു കൊണ്ടായിരുന്നു ഹോണ്ട ഗ്രാസിയയുടെ കടന്നു വരവ്. കണ്ടു പഴകിയ സ്കൂട്ടർ ഡിസൈനിൽ നിന്നും വേറിട്ടു നിന്ന ഗ്രാസിയയ്ക്ക് ഇന്ത്യയിൽ മികച്ച സ്വീകാര്യത തന്നെ ലഭിക്കുകയും ചെയ്തു. ഗ്രാസിയ വിപണിയിൽ ആധിപത്യം കൂട്ടിയുറപ്പിക്കുന്നതിനിടെ ഒരു കൂറ്റൻ വെല്ലുവിളി ഉയർത്തി കൊണ്ട് യമഹ എയറോക്സ് എത്തിച്ചേർന്നിരിക്കുകയാണ്. നിലവിൽ ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീൻസ് എന്നീ വിപണികളിൽ സജീവമായിട്ടുള്ള സ്കൂട്ടറാണ് യമഹ എയറോക്സ് 155.
Samayam Malayalam yamaha-aerox-front-view-1529575627


നേരത്തെ തന്നെ എയറോക്സ് ഇന്ത്യയിൽ അവതരിക്കുമെന്ന് ഉറപ്പിച്ചിരുന്നെങ്കിലും മോഡലിനെ കുറിച്ച് പിന്നീടൊന്നും കേട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ഡീലർഷിപ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന എയറോക്സ് യമഹയുടെ നീക്കം പുറത്തു കൊണ്ടുവരികയാണ്. വില സംബന്ധിച്ച വിവരങ്ങളൊന്നും യമഹ പുറത്തുവിട്ടിട്ടില്ല. 75,000 മുതൽ 80,000 രൂപ വരെ വില പ്രതീക്ഷിക്കാവുന്നതാണ്. യുവതലമുറയെ ലക്ഷ്യമിട്ടാണ് എയറോക്സ് ഇന്ത്യയിൽ എത്തുന്നത്.

ഡ്യുവൽ എൽഇഡി ഹെഡ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പ്, 14 ഇഞ്ച് അലോയ് വീലുകൾ, ബ്രേക്ക് ലൈറ്റുകൾ, 5.8 ഇഞ്ച് എൽസിഡി ഡിസ്പ്ലെ, ഡിജിറ്റൽ ഇൻസ്ട്രമെന്‍റ് കൺസോൾ എന്നിവ അടങ്ങുന്നതാണ് എയറോക്സിന്‍റെ സവിശേഷതകൾ. 14.8 ബിഎച്ച്പിയും 14.4 എൻഎം ടോർക്കും നൽകുന്ന 155 സിസി യമഹ ബ്ലൂ കോർ ലിക്വിഡ് കൂൾഡ് സിങ്കിൾ സിലിണ്ടർ പെട്രോൾ എൻജിനാണ് എയറോക്സിന്‍റെ കരുത്ത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ