ആപ്പ്ജില്ല

മൂന്നാം തലമുറ R15 ബൈക്കിന്‍റെ വില വർധിപ്പിച്ച് യമഹ

2,000 രൂപയുടെ വർധനവാണ് യമഹ ഏർപ്പെടുത്തിയിരിക്കുന്നത്

Samayam Malayalam 8 Aug 2018, 3:09 pm
ഇന്ത്യയിൽ യമഹ R15 ന്‍റെ വില വർധിച്ചു. 2,000 രൂപയുടെ വർധനവാണ് യമഹ ഏർപ്പെടുത്തിയിരിക്കുന്നത്. 1.27 ലക്ഷം രൂപയാണ് പുതുക്കിയ വില. ഉൽപ്പാദന ചിലവ് വർധിച്ചതാണ് വിലക്കൂട്ടാനുള്ള കാരണമായി കമ്പനി ചൂണ്ടികാണിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിലാണ് യമഹയുടെ മൂന്നാം തലമുറ R15 അവതരിച്ചത്.
Samayam Malayalam sdecfwecdfwe


19.03 ബിഎച്ച്പിയും 15എൻഎം ടോർക്കും നൽകുന്ന 155 സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിനാണ് യമഹ R15ന് കരുത്തേകുന്നത്. 6 സ്പീഡ് ഗിയർബോക്സും ബൈക്കിൽ ഇടംതേടിയിട്ടുണ്ട്. സ്ലിപ്പർ ക്ലച്ചിന്‍റെ പിന്തുണയുമുണ്ട് ബൈക്കിന്. അഗ്രസീവ് ലുക്കുള്ള ഹെഡ് ലാമ്പ്, ഡിജിറ്റൽ ഇൻസ്ട്രമെന്‍റ് ക്ലസ്റ്റർ എന്നിവ ബൈക്കിന്‍റെ എടുത്തുപറയേണ്ട സവിശേഷതകളാണ്.

മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് അബ്സോർബറുകളുമാണ് സസ്പെൻഷൻ ഒരുക്കുന്നത്. ഡിസ്ക് ബ്രേക്കുകളാണ് ഇരുചക്രങ്ങളിലും ബ്രേക്കിങ് ഒരുക്കുന്നത്. റേസിംഗ് ബ്ലൂ, തണ്ടര്‍ ഗ്രേയ് എന്നീ രണ്ടു നിറങ്ങളിലാണ് ബൈക്ക് ലഭ്യമാകുന്നത്.

പുതിയ R15 മോട്ടോജിപി എഡിഷനെ കൂടി വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് യമഹ. നിലവിൽ സുസുക്കി ജിക്‌സര്‍ SF,ബജാജ് പള്‍സര്‍ RS200, ഹോണ്ട CBR 150 എന്നീ ബൈക്കുകളാണ് യമഹ R15യ്ക്ക് പ്രധാന എതിരാളികളായിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ