അക്യുറൽ അക്കൗണ്ടിങ്- Accrual accounting

എന്താണ് അക്യുറൽ അക്കൗണ്ടിങ്?

രണ്ട് തരം അക്കൗണ്ടിങ് രീതികളിൽ ഒന്നാണ് അക്യുറൽ അക്കൗണ്ടിങ്. മറ്റൊന്ന് ക്യാഷ് അക്കൗണ്ടിങ് ആണ്. പണമിടപാട് കണക്കിലെടുക്കാതെ ഒരു കമ്പനിയുടെ പ്രകടനത്തെയും സ്ഥാനത്തെയും അളക്കുന്ന അക്കൗണ്ടിങ് രീതിയാണിത്. അതേസമയം ക്യാഷ് അക്കൗണ്ടിങ് പണമിടപാട് മാത്രമേ രേഖപ്പെടുത്തൂ.

അക്യുറൽ അക്കൗണ്ടിങ്ങിന്റെ പ്രവർത്തനം എങ്ങനെ?

പണമടയ്ക്കൽ നടത്തുകയോ സ്വീകരിക്കുകയോ ചെയ്യുന്നതിനേക്കാൾ ഇടപാട് നടക്കുന്ന സമയത്തെ വരുമാനവും ചെലവുകളും പൊരുത്തപ്പെടുത്തുകയാണ് അക്യുറൽ അക്കൗണ്ടിങ്ങിൽ ചെയ്യുന്നത്. ഒരു കമ്പനിയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കൂടുതൽ കൃത്യമായ ചിത്രം നൽകുന്നതിനാൽ നിലവിലെ പണമൊഴുക്ക് അല്ലെങ്കിൽ ഭാവിയിൽ പ്രതീക്ഷിക്കുന്ന പണത്തിന്റെ വരവ് തുടങ്ങിയ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഈ രീതി അനുവദിക്കുന്നു.

വളരെ ചെറിയ ബിസിനസ്സുകളും വ്യക്തികളും ഒഴികെ മിക്ക കമ്പനികളുടെയും സ്റ്റാൻഡേർഡ് അക്കൗണ്ടിങ് രീതിയാണ് അക്യുറൽ അക്കൌണ്ടിംഗ്. അക്യുറൽ രീതി കമ്പനിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് കൂടുതൽ കൃത്യമായ ചിത്രം നൽകും. ബിസിനസ്സ് ഇടപാടുകളുടെ വർദ്ധിച്ചുവരുന്ന സങ്കീർണ്ണതയിൽ നിന്നും കൂടുതൽ കൃത്യമായ സാമ്പത്തിക വിവരങ്ങൾ ലഭ്യമാക്കുന്ന രീതിയാണിത്.

അക്യുറൽ അക്കൗണ്ടിങ് അനുസരിച്ച് കമ്പനികൾക്ക് അവരുടെ പ്രതീക്ഷിച്ച പണമൊഴുക്കിനെക്കുറിച്ചും ചെലവുകളെക്കുറിച്ചും ക്യത്യമായ വിവരം ഉണ്ട്. അതുകൊണ്ട് തന്നെ ബിസിനസുകൾക്ക് അവരുടെ നിലവിലെ വിഭവങ്ങൾ മാനേജുചെയ്യുന്നതിനും ഭാവിയിലേക്കുള്ള പദ്ധതികൾ തയ്യാറാക്കുന്നതിനും സഹായിക്കുന്നു.

അക്യുറൽ അക്കൗണ്ടിങ്ങും ക്യാഷ് അക്കൗണ്ടിങ്ങും

ക്യാഷ് അക്കൗണ്ടിങ്ങിന് വിപരീതമാണ് അക്യുറൽ അക്കൗണ്ടിങ്. ക്യാഷ് അക്കൗണ്ടിങ് പണമിടപാട് നടക്കുമ്പോൾ മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ. എന്നാൽ സാധന സാമഗ്രികൾ വാങ്ങുന്ന അല്ലെങ്കിൽ ക്രെഡിറ്റിൽ വിൽപ്പന നടത്തുന്ന കമ്പനികൾക്ക് അക്യുറൽ അക്കൗണ്ടിങ് ആണ് ആവശ്യം. ഉദാഹരണത്തിന്, ഒക്ടോബർ 30 ന് ഒരു ക്ലയിന്റിന് 5,000 രൂപയുടെ സേവനം ഒരു കൺസൾട്ടിങ് കമ്പനി നൽകിയെന്ന് കരുതുക.

ക്ലയിന്റ് ഈ സേവനങ്ങൾക്കുള്ള ബിൽ സ്വീകരിക്കുകയും നവംബർ 25 ന് പണമടയ്ക്കുകയും ചെയ്യുന്നു. ഈ ഇടപാടിന്റെ എൻട്രി അക്യുറൽ അക്കൗണ്ടിങ്, ക്യാഷ് അക്കൗണ്ടിങ് എന്നീ രീതികളിൽ വ്യത്യസ്തമായാണ് രേഖപ്പെടുത്തുക. കമ്പനിക്ക് പേയ്‌മെന്റ് ലഭിക്കുമ്പോൾ മാത്രമേ കൺസൾട്ടിങ് സേവനങ്ങൾ വഴി ലഭിക്കുന്ന വരുമാനം ക്യാഷ് രീതി പ്രകാരം രേഖപ്പെടുത്തൂ. ക്യാഷ് അക്കൗണ്ടിങ് രീതി ഉപയോഗിക്കുന്ന ഒരു കമ്പനി നവംബർ 25 ന് 5,000 രൂപ വരുമാനം രേഖപ്പെടുത്തും.

അക്യുറൽ അക്കൗണ്ടിങ് ഉപയോഗിക്കുന്നവർ പറയുന്നത്, ക്യാഷ് അക്കൗണ്ടിങ്ങിന് കൃത്യതയില്ലെന്നാണ്. കാരണം നൽകിയ സേവനത്തിന് ഭാവിയിൽ ഏതെങ്കിലും ഘട്ടത്തിൽ കമ്പനിക്ക് പണം ലഭിക്കുമെന്ന് ഉറപ്പില്ലെങ്കിൽ അക്യുറൽ രീതി അനുസരിച്ച് അത് രേഖപ്പെടുത്തിയിട്ടുണ്ടാകും. മുകളിൽ പറഞ്ഞ ഉദാഹരണം അനുസരിച്ച് ഒക്ടോബർ 30 ന് സേവനം നൽകിയതും നവംബർ 25ന് പണം സ്വീകരിച്ചതും കൃത്യമായി രേഖപ്പെടുത്തും. അക്യുറൽ അക്കൗണ്ടിങ് രീതി പ്രകാരം, ക്രെഡിറ്റിൽ ചരക്കുകളോ സേവനങ്ങളോ സ്വീകരിക്കുന്ന കമ്പനി ചരക്കുകൾ ലഭിച്ച തീയതിക്ക് ശേഷം ബാധ്യത റിപ്പോർട്ട് ചെയ്യണം. ഈ തുക ബാലൻസ് ഷീറ്റിന്റെ നിലവിലെ അക്കൗണ്ട് പേയബിളിന് കീഴിൽ രേഖപ്പെടുത്തും.
No record found