ആപ്പ്ജില്ല

ബജറ്റ് ദിനത്തിലും സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പ്രവർത്തിക്കും

ഇത്തവണ ബജറ്റ് അവതരണം ശനിയാഴ്ച്ചയാണെങ്കിലും തുറന്ന് പ്രവർത്തിക്കാൻ ഒരുങ്ങി ഓഹരി എക്സ്ചേഞ്ചുകൾ. സാധാരണ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കാറില്ല.

Samayam Malayalam 30 Jan 2020, 7:29 pm
കൊച്ചി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിനും പ്രവർത്തിക്കാൻ തീരുമാനിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ. ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും ആണ് ബജറ്റ് ദിനത്തിലും തുറന്നു പ്രവർത്തിക്കുന്നത്. ശനി, ഞായർ ദിസവങ്ങളിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പ്രവർത്തിക്കാറില്ലെങ്കിലും ബജറ്റ് പരിഗണിച്ചാണ് വരുന്ന ശനിയാഴ്ച്ച തുറന്ന് പ്രവർത്തിയ്ക്കുന്നത്.
Samayam Malayalam BSE
BSE


Also Read: കേന്ദ്ര ബജറ്റ് ഇത്തവണ ശനിയാഴ്ച്ച; 2015-16നു ശേഷം ഇതാദ്യം

രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ശേഷം 3.30 വരെയാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുക. ഷെയർ ബ്രോക്കർമാരുടെ അഭ്യർത്ഥനയെ തുടർന്നാണ് ഓഹരി വിപണി പ്രവർത്തിക്കുന്നത്. ബജറ്റ് പ്രഖ്യാപനം ഉണ്ടാകുന്നതിന് തൊട്ടു പിന്നാലെ നിക്ഷേപകരുടെ പ്രതികരണവും ഉണ്ടായേക്കും എന്നതു തന്നെയാണ് ഓഹരി വിപണി തുറന്നു പ്രവർത്തിക്കണം എന്ന തീരുമാനത്തിനു പിന്നിൽ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്