ആപ്പ്ജില്ല

നിക്ഷേപങ്ങള്‍ക്കുള്ള ആദായ നികുതിയിളവ് പരിധി ഉയര്‍ത്തിയേക്കും

സാമ്പത്തിക ഉന്നമനത്തിന് ഉതകുന്ന പദ്ധതികളില്‍ നിക്ഷേപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നീക്കം

TNN 25 Jan 2018, 3:32 pm
ന്യൂഡല്‍ഹി: ബജറ്റ് 2018ൽ നിക്ഷേപങ്ങള്‍ക്കുള്ള ആദായ നികുതിയിളവ് പരിധി ഉയര്‍ത്താൻ സാധ്യത. 80സി പ്രകാരം ആദായ നികുതിയിളവ് ലഭിക്കുന്നതിനുള്ള നിക്ഷേപ പരിധി 1.50 ലക്ഷത്തില്‍നിന്ന് രണ്ട് ലക്ഷമാക്കാനാണ് സാധ്യത. സാമ്പത്തിക ഉന്നമനത്തിന് ഉതകുന്ന പദ്ധതികളില്‍ നിക്ഷേപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നീക്കം. അഞ്ച് വര്‍ഷ കാലയളവുള്ള ബാങ്ക് സ്ഥിര നിക്ഷേപം, ടാക്‌സ് സേവിങ് മ്യൂച്വല്‍ ഫണ്ട്, ലൈഫ് ഇന്‍ഷുറന്‍സ്, പ്രൊവിഡന്‍റ് ഫണ്ട്(പിഎഫ്), പബ്ലിക് പിഎഫ്, എംപ്ലോയീസ് പിഎഫ് തുടങ്ങിയവയിലെ നിക്ഷേപങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. ഇതിന്‍റെ നിലവിലെ പരിധി 1.50 ലക്ഷം രൂപയാണ്.
Samayam Malayalam chance to raise section 80 c investment limit to rs 2 lakh a year
നിക്ഷേപങ്ങള്‍ക്കുള്ള ആദായ നികുതിയിളവ് പരിധി ഉയര്‍ത്തിയേക്കും


80 സി പ്രകാരം ഭവന വായ്പയുടെ മുതലിലേയ്ക്ക് തിരിച്ചടയ്ക്കുന്ന തുക, കുട്ടികളുടെ വിദ്യാഭ്യാസ ഫീസ് എന്നിവ നികുതിയില്ലാത്ത ഇനങ്ങളാണ്. പരിധി ഉയര്‍ത്തിയാല്‍, 10 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് രണ്ടുലക്ഷം നിക്ഷേപത്തിന് ശേഷം 8 ലക്ഷം രൂപ മാത്രമേ ആദായ നികുതി നല്‍കുന്നതിന്‍റെ വരുമാനത്തിനായി പരിഗണിക്കുകയുള്ളൂ. കൂടാതെ 2.5 ലക്ഷം രൂപയുടെ അടിസ്ഥാന നികുതിയിളവും ലഭിക്കും. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് നികുതിയിളവ് നിക്ഷേപ പരിധി വര്‍ധിപ്പിക്കുന്നത് ഉചിതമാണെന്ന് ധനകാര്യമന്ത്രി മുൻപ് സൂചിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ബജറ്റിന് മുമ്പായി ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിളിച്ചുചേര്‍ത്ത ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം ഈ അഭിപ്രായം വ്യക്തമാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്