ആപ്പ്ജില്ല

ബജറ്റിൽ മത്സ്യബന്ധനമേഖലയ്ക്ക് പ്രത്യേകഫണ്ട്

കിസാൻ ക്രെഡിറ്റ് കാര്‍ഡ് മത്സ്യബന്ധനത്തൊഴിലാളികള്‍ക്കും ലഭ്യമാക്കും

TNN 1 Feb 2018, 11:39 am
ന്യൂ ഡൽഹി: കേന്ദ്ര ബജറ്റിൽ മത്സ്യബന്ധനമേഖലയ്ക്ക് പ്രത്യേകഫണ്ട് പ്രഖ്യാപിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഫിഷറീസ്, കൃഷി, മൃസംരക്ഷണം എന്നിവയ്ക്കായി 10000 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപനം. ഇതോടൊപ്പം കിസാൻ ക്രെഡിറ്റ് കാര്‍ഡ് മത്സ്യബന്ധന, മൃഗസംരക്ഷണമേഖലകളിലേയ്ക്കും വ്യാപിപ്പിച്ചു.
Samayam Malayalam finance minister announces special fund for fisheries and animal husbandry
ബജറ്റിൽ മത്സ്യബന്ധനമേഖലയ്ക്ക് പ്രത്യേകഫണ്ട്


ഈ മേഖലകളിലേയ്ക്ക് പുതിയ ഫണ്ടിന്‍റെ വരവ് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം വിപണിയിൽ ലഭ്യമാകുന്ന മത്സ്യത്തിന്‍റെയും മാസത്തിന്‍റെയും നിലവാരം വര്‍ദ്ധിക്കുന്നതിനും സഹായിക്കും.

100 ബില്യൺ ഡോളറിന്‍റെ കാര്‍ഷികോത്പന്ന കയറ്റുമതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാര്‍ഷികോത്പന്നകയറ്റുമതിയ്ക്കായി രാജ്യത്തുടനീളം 42 ഫുഡ് പാര്‍ക്കുകള്‍ ആരംഭിക്കുമെന്നും എൻഡിഎ സര്‍ക്കാരിന്‍റെ അഞ്ചാമത് ബജറ്റിൽ ധനമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്