ആപ്പ്ജില്ല

വനിതകൾക്കായി ബജറ്റിലെ പ്രഖ്യാപനങ്ങൾ അറിയാം

പ്രധാനമന്ത്രിയുടെ ബേട്ടി ബഛാവോ, ബേട്ടി പഠാവോ പദ്ധതിയ്ക്ക് കീഴിൽ വിദ്യാഭ്യാസം തേടുന്ന പെൺകുട്ടികളുടെ എണ്ണം കൂടുന്നു. വനിതാക്ഷേമത്തിനായി ബജറ്റിൽ 28,600 കോടി രൂപ വകയിരുത്തി

Samayam Malayalam 1 Feb 2020, 1:09 pm
ന്യൂഡൽഹി: ബേട്ടി ബഛാവോ ബേട്ടി പഠാവോ പദ്ധതി ആവിഷ്കരിച്ചതോടെ സ്കൂർ വിദ്യാഭ്യാസം തേടുന്ന പെൺകുട്ടികളുടെ എണ്ണം വർധിച്ചു. എലമെൻററി ലെവലിൽ 94. 32 ശതമാനം പെൺകുട്ടികൾ സ്കൂളുകളിൽ പ്രവേശിച്ചപ്പോ ൾ സെക്കൻഡറി ലെവലിൽ 81.32 ശതമാനം പേർ വിദ്യാഭ്യാസം തേടി. ഹയർസക്കൻഡറി മേഖലയിൽ ഇത് 59.7 ശതമാനമാണ്.
Samayam Malayalam Girls


Also Read: ആരോഗ്യ മേഖലയിൽ കാര്യമായ വിഹിതം ഉയർത്തിയില്ല; വകയിരുത്തിയിരിക്കുന്നത് 69,000 കോടി രൂപ

സ്ത്രീകളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകും.പ്രത്യേകിച്ച് ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും. ആറ് ലക്ഷം അംഗണവാടികൾ ഉപയോഗിച്ച് രാജ്യത്തെ 18 കോടി വീടുകളിൽ നിന്ന് സ്ത്രീകളുടെ വിവരങ്ങൾ ശേഖരിയ്ക്കും. വിവരങ്ങൾ ശേഖരിയ്ക്കുന്നത ിനായി അംഗണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോൺ നൽകും പോഷകാഹാരക്കുറവ് ഉൾപ്പെടയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 2021 സാമ്പത്തിക വർഷത്തിലെ പദ്ധതികൾക്കായി 35,600 കോടി രൂപ ബജറ്റിൽ വക ഇരുത്തി. സ്ത്രീകളുടെ ക്ഷേമ പദ്ധതികൾക്കായി 28,600 കോടി രൂപയാണ് വക ഇരുത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്