ആപ്പ്ജില്ല

15 രൂപയ്ക്ക് 10 കിലോ അരി; ഭക്ഷ്യകിറ്റ് വിതരണം തുടരും

15 ലക്ഷം കുടുംബങ്ങൾക്ക് ഇതിന്‍റെ ഗുണം ലഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൂടാതെ പിന്നാക്ക വിഭാഗത്തിനും ബജറ്റിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Samayam Malayalam 15 Jan 2021, 12:42 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ കിറ്റ് വിതരണം തുടരുമെന്ന് ബജറ്റിൽ പ്രഖ്യാപനം. നീല, വെള്ള കാർഡ് ഉടമകൾക്ക് 15 രൂപക്ക് 10 കിലോ അരി അധികമായി നൽകും. 15 ലക്ഷം കുടുംബങ്ങൾക്ക് ഇതിന്‍റെ ഗുണം ലഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൂടാതെ പിന്നാക്ക വിഭാഗത്തിനും ബജറ്റിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബാർബർ ഷോപ്പുകളുടെ നവീകരണത്തിന് രണ്ട് കോടി വായ്പ സബ്സിഡിയായി അനുവദിക്കും.
Samayam Malayalam 15 രൂപയ്ക്ക് 10 കിലോ അരി; ഭക്ഷ്യകിറ്റ് വിതരണം തുടരും
15 രൂപയ്ക്ക് 10 കിലോ അരി; ഭക്ഷ്യകിറ്റ് വിതരണം തുടരും


മുന്നാക്ക സമുദായത്തിലെ പിന്നാക്കകാരുടെ ക്ഷേമത്തിന് 31 കോടി. മൺപാത്ര നിർമാണ മേഖലക്ക് ഒരു കോടി രൂപയും അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞുഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ വിവിധ പദ്ധതികൾക്കായി 600 കോടി ചെലവിടും. പാവപ്പെട്ടവരുടെ വീട്ടിലെ ഭിന്നശേഷിക്കാർക്ക് പ്രത്യേക ധനസഹായം. ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്