ആപ്പ്ജില്ല

Kerala Budget 2022: 5ജി കേരളത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും

Kerala Budget Session FY 2022-23: 5ജി ലീഡര്‍ഷിപ്പ് പാക്കേജ് ഇടനാഴികളും പ്രഖ്യാപിച്ചു. 5ജി സംവിധാനം വേഗം കൊണ്ടുവരുന്നതിനുള്ള നടപടികളും ഉണ്ടാകും. 5ജി സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ കേരളം മുന്നിലെത്തുമെന്നും വ്യക്തമാക്കി.

Samayam Malayalam 11 Mar 2022, 10:01 am
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ 5ജി സാങ്കേതികവിദ്യയ്ക്കു കൂടുതല്‍ മാനങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ ഇക്കഴിഞ്ഞ ബജറ്റിലും ഡിജിറ്റലൈസേഷനും 5ജി സാങ്കേതിക വിദ്യയ്ക്കും മുന്‍തൂക്കം ലഭിച്ചിരുന്നു. രാജ്യത്ത് ഈ വര്‍ഷം ആരംഭിക്കുന്ന 5ജി സര്‍വീസ് കേരളത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നു ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ ബജറ്റില്‍ വ്യക്തമാക്കി.
Samayam Malayalam pjimage (6)


Also Read: 20,000 രൂപ മാസം നിക്ഷേപിക്കാമോ; 51 ലക്ഷം ഉറപ്പുനൽകി ഫെഡറൽ ബാങ്ക്

ദീര്‍ഘകാല ലക്ഷ്യങ്ങളോടെയാണ് ബജറ്റെന്നു വ്യക്തമാക്കിയ ധനമന്ത്രി, 5ജി സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ കേരളം മുന്നിലെത്തുമെന്നും വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 5ജി ലീഡര്‍ഷിപ്പ് പാക്കേജ് ഇടനാഴികളും പ്രഖ്യാപിച്ചു. 5ജി സംവിധാനം വേഗം കൊണ്ടുവരുന്നതിനുള്ള നടപടികളും ഉണ്ടാകും. കെ ഫോണ്‍ ഉപയോക്താക്കള്‍ക്കു പ്രത്യേക വില നിര്‍ണയ രീതി തയാറാക്കുമെന്ന പ്രഖ്യാപനവും 5ജി പ്രഖ്യാപനത്തോടെ ചേര്‍ത്തു വായിക്കാവുന്നതാണ്.

സ്റ്റാർട്ടപ്പുകൾക്കും വ്യവസായ സംരംഭങ്ങൾക്കും മുൻതൂക്കം നൽകുന്ന സംസ്ഥാനത്തെ സംബന്ധിച്ച് 5ജി മേഖലയിലെ നിക്ഷേപങ്ങൾ മികച്ച നേട്ടമാകുമെന്നാണു വിലയിരുത്തൽ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്