തിരുവനന്തപുരം: അന്തരിച്ച മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദിനോട് കേന്ദ്രം അനാദരവ് കാട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുതിർന്ന സഭാംഗം മരിച്ചു കിടക്കെ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കേണ്ട ഘട്ടത്തിൽ ബജറ്റവതരണവുമായി മുന്നോട്ട് പോയത് അക്ഷന്തവ്യമായ തെറ്റാണെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
രാജ്യത്തിന്രെ ജനാധിപത്യബോധത്തെ തന്നെ അവമതിക്കലാണ് ഈ നടപടി. പരേതന്റെ സ്മരണയെ അനാദരിക്കൽ കൂടിയാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർഭാഗ്യകരമായ ഈ അവസ്ഥ ഒരിക്കലുമുണ്ടാകുവാൻ പാടില്ലാത്തതായിരുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ലോക്സഭയിലെ മുതിർന്ന സിറ്റിങ്ങ് അംഗം അന്തരിച്ചിരിക്കെ, അതേ സഭയിൽ മണിക്കൂറുകൾക്കകം ബജറ്റവതരണം നടത്തിയത് തീർത്തും നിർഭാഗ്യകരവും അനൗചിത്യവുമായിപ്പോയി. ഇതേ പാർലമെന്റ് മന്ദിരത്തിലാണ് മണിക്കൂറുകൾക്ക് മുമ്പ് മുൻ കേന്ദ്രമന്ത്രി കൂടിയായ ശ്രീ. ഇ. അഹമ്മദ് കുഴഞ്ഞുവീണത് എന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി കുറിച്ചു. അദ്ദേഹം മരിച്ചുകിടക്കുന്ന അതേ ഘട്ടത്തിലാണ് കേന്ദ്രസർക്കാർ സഭാംഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തും വിധം ബജറ്റവതരണവുമായി മുന്നോട്ടുപോയതെന്നും പിണറായി കുറിച്ചു.
Kerala CM Pinarayi Vijayan's Facebook post against presentation of Union Budget 2017
Kerala Chief Minister Pinarayi Vijayan reacted against Union Budget 2017 Presentation 2017, He opinioned that Centra; Government's Action is truly False in the situation of Ex Central Minister E Ahamed.