ആപ്പ്ജില്ല

ജില്ലാ ആശുപത്രികളോട് ചേർന്ന് പിപിപി മാതൃകയിൽ മെഡിക്കൽ കോളേജുകൾ

പിപിപി മാതൃകയിൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണ പ്രസംഗത്തിൽ വ്യക്തമാക്കി. ആരോഗ്യ മേഖലയ്‌ക്ക് ശക്തമായ പിന്തുണ നൽകുന്ന ബജറ്റ്.

Samayam Malayalam 1 Feb 2020, 12:41 pm
ന്യൂഡൽഹി: ആരോഗ്യമേഖല ശക്തിപ്പെടുത്താൻ രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളോട് ചേർന്നും പിപിപി മാതൃകയിൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ആരോഗ്യ മേഖലക്ക് 69,000 കോടി രൂപ അനുവദിച്ചതിന് പുറമെയാണ് പിപിപി മാതൃകയിൽ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നത്.
Samayam Malayalam New Project (6)
പിപിപി മാതൃകയിൽ മെഡിക്കൽ കോളേജുകൾ


Also Read: ആരോഗ്യ മേഖലയിൽ കാര്യമായ വിഹിതം ഉയർത്തിയില്ല; വകയിരുത്തിയിരിക്കുന്നത് 69,000 കോടി രൂപ

കേന്ദ്രസർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ കൂടുതൽ ഡോക്ടർമാരെ ഉത്പാദിപ്പിക്കാനാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്.

കാർഷിക-വ്യവസായ മേഖലകൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ആരോഗ്യ മേഖലയിലും വൻ മാറ്റങ്ങൾക്ക് സാഹചര്യമൊരുക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ജൽ ജീവൻ പദ്ധതിക്കായി 3.6 ലക്ഷം കോടിയുടെ പദ്ധതിയും നടപ്പാക്കുമെന്ന് ബജറ്റ് വ്യക്തമാക്കി.

Also Read: ജലദൗർലഭ്യം നേരിടാൻ 100 ജില്ലകളിൽ പ്രത്യേക പദ്ധതി; 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍

രാജ്യത്തെ എല്ലാ ജില്ലകളിൽ ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിക്കും. രാജ്യത്തെ 112 ജില്ലകളിൽ ആയുഷ് ആശുപത്രികൾ സ്ഥാപിക്കും. അതിനൊപ്പം ജീവിത ശൈലീ രോഗങ്ങൾ തടയാനുള്ള പദ്ധതികളും നടപ്പാക്കുമെന്നും ബജറ്റ് അവതരണത്തിൽ നിർമല സീതാരാമൻ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്