ആപ്പ്ജില്ല

ചരിത്രത്തിൽ ആദ്യം; ആദ്യ സമ്പൂര്‍ണ കടലാസ് രഹിത ബജറ്റ് എത്തുന്നു

സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ബജറ്റ് രേഖകൾ അച്ചടിയ്ക്കാതെ കേന്ദ്ര ബജറ്റ് എത്തുന്നു. കൊവിഡ് പ്രതിസന്ധിയ്ക്കിടയിൽ മദ്ധ്യവര്‍ഗ ഇടത്തരക്കാരെ കേന്ദ്രീകരിച്ച് നിര്‍ണായക പ്രഖ്യാപനങ്ങളും ക്ഷേമ പദ്ധതികളും ഉണ്ടായേക്കും എന്ന പ്രതീക്ഷ വെച്ചു പുലര്‍ത്തി സാധാരണക്കാര്‍

Samayam Malayalam 28 Jan 2022, 3:17 pm
ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി സമ്പൂര്‍ണ കടലാസ് രഹിത ബജറ്റ് അവതരിപ്പിയ്ക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഒട്ടേറെ പ്രത്യേകതകൾ ഉള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്ന് കേന്ദ്രം പ്രഖ്യാപിച്ച് കഴിഞ്ഞു. ഇത്തവണത്തെ കേന്ദ്ര ബജറ്റ് പൂര്‍ണമായും കടലാസ് രഹിതമായിരിക്കും.സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ബജറ്റ് രേഖകൾ അച്ചടിയ്ക്കാത്തത് എന്ന പ്രത്യേകതയുമുണ്ട്. പാര്‍ലമെൻറിൻെറ ഇരു സഭകളിൽ നിന്നും ഇതിന് സര്‍ക്കാരിന് അനുമതി ലഭിച്ചിട്ടുണ്ട്.
Samayam Malayalam Union Budget 2021
കേന്ദ്ര ബജറ്റ് 2021-22


കൊവിഡ് പശ്ചാത്തലത്തിൽ പ്രിൻറിങ് പ്രസിൽ 100 പേരെങ്കിലും സമയം ചെലവഴിയ്ക്കുന്നത് ഒഴിവാക്കാനും നടപടി സഹായകരമാകും. കൊവിഡ് പശ്ചാത്തലത്തിൽ പ്രിൻറിങ് പ്രസിൽ 100 പേരെങ്കിലും സമയം ചെലവഴിയ്ക്കുന്നത് ഒഴിവാക്കാനും നടപടി സഹായകരമാകും.

എല്ലാത്തവണയും എന്നതു പോലെ ഇത്തവണയും നികുതി ഇളവുകളിലേയ്ക്ക് ഇത്തവണയും മദ്ധ്യവര്‍ഗക്കാരും ഇടത്തരക്കാരും ഉറ്റ് നോക്കുന്നുണ്ട്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട പരിധി രണ്ടര ലക്ഷം രൂപയിൽ നിന്ന് ഉയര്‍ത്തിയേക്കും എന്നതാണ് പ്രധാന സൂചനകളിൽ ഒന്ന്. ഡിസ്ട്രിബ്യൂഷൻ ടാക്സ് ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Also Read: ഇത്തവണത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; പ്രധാന കാര്യങ്ങൾ അറിഞ്ഞിരിയ്ക്കാം

വിവിധ നികുതി സ്ലാബുകളിലും മാറ്റം പ്രതീക്ഷിയ്ക്കാം. താങ്ങാനാവുന്ന വിലയിൽ പാര്‍പ്പിട ലഭ്യത ഉറപ്പാക്കുന്നതിനും റിയൽ എസ്റ്റേറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങൾ ഉയര്‍ത്തുന്നതിനും സഹായകരമായ പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ വിഹിതവും പ്രഖ്യാപനങ്ങളും ശ്രദ്ധയാകര്‍ഷിയ്ക്കും.

റീട്ടെയ്ൽ നിക്ഷേപകരാണ് ഏറെ ബജറ്റ് പ്രതീക്ഷകൾ വച്ചു പുലര്‍ത്തുന്ന മറ്റൊരു വിഭാഗം. ഓഹരി നിക്ഷേപം പ്രോത്സാഹിപ്പിയ്ക്കാൻ നികുതി ഇളവുകൾ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായേക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും കഴിഞ്ഞ ഒറ്റ വര്‍ഷം 1 കോടി ഡീമാറ്റ് അക്കൗണ്ടുകളാണ് തുറന്നത്. ഈ രംഗത്തും ഇളവുകൾക്കിടയുണ്ടെന്ന് പ്രതീക്ഷിയ്ക്കുന്നവരും ഒട്ടേറെ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്