ആപ്പ്ജില്ല

ടീച്ചര്‍മാരെ നിര്‍മിത ബുദ്ധി പഠിപ്പിയ്ക്കുന്ന 11കാരൻ; വികസിപ്പിച്ചത് 13 മൊബൈൽ ആപ്ലിക്കേഷനുകൾ

മൂന്നാം വയസിൽ മൊബൈൽ ആപ്ലിക്കേഷൻ ഡസൈൻ തുടങ്ങിയ കുട്ടി ഒൻപതാം വയസിൽ സ്വന്തമായി വികസിപ്പിച്ചത് 13 മൊബൈൽ ആപ്ലിക്കേഷനുകൾ.. 11-ാം വയസിൽ സ്വന്തം പുസ്തകമെഴുതിയ മിടുക്കന് യൂട്യൂബ് ചാനലുമുണ്ട്

Samayam Malayalam 21 Dec 2020, 8:14 pm
: കുശൽ ഖേമാനി എന്ന കൊച്ചു മിടുക്കന് 11 വയസ് മാത്രമാണ് പ്രായം. എന്നാൽ ഇതോടകം 40 ടീച്ചര്‍മാര്‍ക്ക് കക്ഷി ക്ലാസ് എടുത്തിട്ടുണ്ട്. പഠിപ്പിയ്ക്കുന്നത് നിര്‍മിത ബുദ്ധിയും വെര്‍ച്വൽ റിയാലിറ്റി യും സൂം മീറ്റുമൊക്കെയാണ്. പുതു സാങ്കേതിക വിദ്യകളേ കുറിച്ച് ടീച്ചര്‍മാരേക്കാൾ അറിവുണ്ട് ഈ മിടുക്കന്. ഇതിനോടകം 13-ഓളം മൊബൈൽ ആപ്ലിക്കേഷനുകകളും ഈ കുരുന്ന് വികസിപ്പിച്ചിട്ടുണ്ട്. സ്കൂൾ പഠനം ഓൺലൈനിലേയ്ക്ക് വഴി മാറിയപ്പോൾ സൂം പ്ലാറ്റ്‍ഫോമിലെ ക്ലാസ് എടുക്കലിന് ടീച്ചര്‍മാര്‍ക്ക് പരിശീലനം നൽകിയത് ഈ കുട്ടിത്താരമാണ്.
Samayam Malayalam Kushal Khemani
കുശാൽ ഖേമാനി


സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള കുശാൽ പുസ്തകവും എഴുതിയിട്ടുണ്ട്. റോബോട്ടിക്സ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കുട്ടിതാരത്തിന് പ്രാവീണ്യമുണ്ട്. റൂബിക്സ് ക്യൂബും ഗിറ്റാറും ഒക്കെ വഴങ്ങും. ഒൻപത് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഈ മിടുക്കൻ 13-ഓളം മൊബൈൽ ആപ്ലിക്കേഷനുകൾ വികസിപ്പിച്ചത്. മൂന്നാം വയസിൽ ആപ്പുകൾ ഡിസൈൻ ചെയ്ത് തുടങ്ങി.

Also Read: കോര്‍പ്പറേറ്റ് ജോലി വിട്ട് ഗ്രാമങ്ങളിലേയ്ക്ക്; സ്വന്തം സംരംഭത്തിലൂടെ മികച്ച വരുമാനവുമായി ഈ വനിതകൾ

ടെക്ക് സാവിയായ അച്ഛൻ ആണ് കുട്ടയ്ക്ക് സാങ്കേതിക വിദ്യകളിൽ അറിവ് പകര്‍ന്ന് കൊടുത്തത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഈ മിടുക്കൻ ഒരു യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യൽ ഇൻറലിജൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സൗജന്യ പരിശീലനം നൽകുന്നതാണ് ചാനൽ.

മൂന്ന് മാസം കൊണ്ട് കുശാൽ എഴുതിയ 11 സീക്രട്സ് ടു പോസിറ്റീവ് ഡെവലപ്മെൻറ് ഇൻ സ്റ്റുഡൻറ്സ് എന്ന പുസ്തകം ആമസോണിൽ ഉൾപ്പെടെ ലഭ്യമാണ്. കുട്ടികളുടെ പോസിറ്റിവ് മനോഭാവം വര്‍ധിപ്പിയ്ക്കുന്നത് ഉൾപ്പെടെ പ്രോത്സാഹിപ്പിയ്ക്കുന്നതാണ് പുസ്തകം. കൊവിഡ് കാലത്ത് ഐഐടി മുംബൈ, ആമസോൺ വെബ് സര്‍വീസസസ്, മൈക്രോസോഫ്റ്റ് ആക്സഞ്ചര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ 100 സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്