ജിഎസ്ടി തട്ടിപ്പ്; കയറ്റുമതിക്കാര്‍ അനധികൃത റീഫണ്ടായി തട്ടിയെടുത്തത് 1,875 കോടി രൂപ

ജിഎസ്ടി പോര്‍ട്ടൽ ദുര്‍വിനിയോഗം ചെയ്ത് റീഫണ്ട് ഇനത്തിൽ വലിയ തട്ടിപ്പ് നടത്തി കയറ്റുമതിക്കാര്‍. സപ്ലൈയര്‍മാര്‍ അപ്‍ലോഡ് ചെയ്യുന്ന വിവരങ്ങളിലും കൃതൃമത്വം. സര്‍ക്കാരിന് നഷ്ടമാകുന്നത് കോടികൾ

Samayam Malayalam 17 Jul 2020, 6:15 pm
കൊച്ചി: ജിഎസ്ടി തട്ടിപ്പ് രാജ്യത്ത് പെരുകുകയാണ്. ആയിരക്കണക്കിനു കോടികളാണ് ഇങ്ങനെ സര്‍ക്കാരിനു നഷ്ടമാകുന്നത്. കയറ്റുമതിക്കാര്‍ അനധികൃത ഐജിഎസ്ടി റീഫണ്ടായി 1875 കോടി രൂപയാണ് ഇപ്പോൾ തട്ടി എടുത്തിരിയ്ക്കുന്നത്. 1,377 കയറ്റുമതിക്കാര്‍ ചേര്‍ന്നാണ് റീഫണ്ടിൽ കൃതൃമം നടത്തി ഇത്രയും വലിയ തുക സര്‍ക്കാരിൽ നിന്ന് അടിച്ചെടുത്തിരിയ്ക്കുന്നത്.
Samayam Malayalam
ജിഎസ്‍ടി തട്ടിപ്പ്


കേന്ദ്ര പരോക്ഷ നികുതി വകുപ്പാണ് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങൾ പുറത്ത് വിട്ടിരിയ്ക്കുന്നത് . ഉയര്‍ന്ന വിറ്റുവരവുള്ള സ്റ്റാര്‍ കാറ്റഗറിയിലെ കയറ്റുമതിക്കാരാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Also Read: കൊവിഡ് 19; സ്വകാര്യ ആശുപത്രികളിൽ ക്യാഷ്‍ലെസ് ചികിത്സ നിഷേധിയ്ക്കപ്പെടുന്നു; പരാതി നൽകാൻ മടിയ്ക്കരുത്

സപ്ലയര്‍മാര്‍ നൽകുന്ന വിവരങ്ങളിൽ പലതും വ്യാജമാണെന്നതും പ്രശ്നത്തിൻെറ ഗൗരവം വര്‍ധിപ്പിയ്ക്കുന്നുണ്ട്. ജിഎസ്ടി സംവിധാനം നടപ്പാക്കി വര്‍ഷങ്ങൾ പിന്നിട്ടിട്ടും നികുതിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും ഇതുവരെ പരിഹരിയ്ക്കാൻ ആയിട്ടില്ല. അപ്‍ലോഡ് ചെയ്യപ്പെടുന്ന ബില്ലുകളും വിവരങ്ങളും വ്യാജമാണോ എന്നു പരിശോധിയ്ക്കാൻ ഫലപ്രദമായ നടപടികൾ ഇല്ലാത്തതും തട്ടിപ്പുകൾ പെരുകാൻ കാരണമാകുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്Open App