ആപ്പ്ജില്ല

അഭിമാന നേട്ടം; ലാഭകരമായി 15 പൊതുമേഖലാ സ്ഥാപനങ്ങൾ

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതും തിരിച്ചു വരവിൻെറ പാതയിലാണ്. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബിസിനസ് വൈവിധ്യവത്കരണത്തിന് തയ്യാറെടുത്ത സ്ഥാപനങ്ങളിൽ പലതും ലാഭത്തിലേയ്ക്ക്

Samayam Malayalam 22 Jan 2021, 10:59 am
കൊച്ചി: പൊതുമേഖലയ്ക്ക് ആശ്വാസം. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ രജിസ്റ്റര്‍ ചെയ്കതിരിക്കുന്ന 15 പൊതുമേഖലാ സ്ഥാപനങ്ങൾ 2019-20 ൽ 3,149 കോടി രൂപയുടെ ലാഭം നേടി. കൊവിഡ് പ്രതിസന്ധി ഘട്ടത്തെ അവസരങ്ങൾ വിനിയോഗിച്ച് ശ്രദ്ധേയമായ നേട്ടമാണ് കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാര്‍മസ്യൂട്ടിക്കൽസ് കൈവരിച്ചിരിയ്ക്കുന്നത്.
Samayam Malayalam Public Sector Undertakings
പൊതുമേഖലാ സ്ഥാപനങ്ങൾ


കൊവിഡ് വ്യാപനത്തിൻെറ ആദ്യ ഘട്ടത്തിൽ തന്നെ സാനിറ്റൈസറുകളുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് കെഎസ്ഡിപിയ്ക്ക് റെക്കോര്‍ഡ് ലാഭം നൽകിയത്. 2019-20-ൽ 7.13 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്. മൊത്തം വിറ്റുവരവ് 100 കോടി രൂപയിൽ എത്തി .

2003 മുതൽ 2006 വരെ പ്രവർത്തനം തന്നെ നിലച്ച പൊതുമേഖലാസ്ഥാപനമായിരുന്നു ഇത്. ഈ അവസ്ഥയിൽ നിന്നാണ് കെഎസ്ഡിപി അഭിമാനകരമായ നേട്ടം കൈവരിച്ചിരിയ്ക്കുന്നത്. 2016-ലാണ് സ്ഥാപനം ആധുനികവൽക്കരിച്ചത്. കൊവിഡ് കാലത്ത് 15 ലക്ഷം ലിറ്റര്‍ സാനിറ്റൈസര്‍ വരെ ഇവിടെ ഉത്പാദിപ്പിച്ചിരുന്നു..

Also Read: ലണ്ടൻ കൊച്ചി വിമാന സര്‍വീസുകൾ ഈ മാസം ഇല്ല

പൊതുവപണിയിലെ സാനിറ്റൈസര്‍ വില പിടിച്ചു നിര്‍ത്താനും ഉത്പാദനം സഹായകരമായിരുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും എല്ലാം കെഎസ്ഡിപി സാനിറ്റൈസര്‍ എത്തിച്ചിരുന്നു.

ട്രാവൻകൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ലാഭം നേടിയ മറ്റൊരു കമ്പനി.
ചവറ ആസ്ഥാനമായുള്ള കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ‌എം‌എം‌എൽ )ആണ് ലാഭം നേടുന്ന മറ്റൊരു പൊതുമേഖലാ സ്ഥാപനം. കളിമണ്ണിൽ നിന്ന് ധാതുക്കൾ വേര്‍തിരിയ്ക്കുന്ന പുതിയ സാങ്കേതിക വിദ്യയും നൂതന ഓക്സിജൻ ഉത്പാദന പ്ലാൻറും വിജയത്തിൽ നിര്‍ണായകമായി. കെൽട്രോൺ, ട്രാവൻകോര്‍ കൊച്ചിൻ കെമിക്കൽസ്, മലബാര്‍ സിമൻറ്, കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോര്‍പ്പറേഷൻ, കോരള ഓട്ടോമൊബൈൽ ലിമിറ്റഡ് തുടങ്ങിയവയാണ് ലാഭം നേടിയ മറ്റ് സ്ഥാപനങ്ങൾ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്