ആപ്പ്ജില്ല

169 മക്‌ഡൊണാള്‍ഡ് ഫ്രാഞ്ചൈസികള്‍ക്ക് താഴുവീഴും

മക്ഡൊണാള്‍ഡിന്റെ 169 റസ്റ്റോറന്റുകള്‍ക്ക് ഇന്ന് താഴുവീഴും

TNN 6 Sept 2017, 6:03 pm
ന്യൂഡൽഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന മക്ഡൊണാള്‍ഡിന്റെ 169 റസ്റ്റോറന്റുകള്‍ക്ക് ഇന്ന് താഴുവീഴും. ബ്രാന്‍ഡിന്റെ പേരോ, ട്രേഡ് മാര്‍ക്കോ ഉപയോഗിക്കാന്‍ സെപ്റ്റംബര്‍ ആറ് മുതല്‍ കൊണാട്ട് പ്ലെയ്സ് റസ്റ്റോറന്റ് ലിമിറ്റഡിന് അനുമതിയില്ലാത്ത സാഹചര്യത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നീക്കം.
Samayam Malayalam 169 mcdonalds stores stare at closure from today
169 മക്‌ഡൊണാള്‍ഡ് ഫ്രാഞ്ചൈസികള്‍ക്ക് താഴുവീഴും


യുഎസ് കേന്ദ്രമായുള്ള മക്ഡൊണാള്‍ഡ് ഫ്രാഞ്ചൈസി എഗ്രിമെന്റ് നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. കമ്പനിയുടെ നടപടിക്കെതിരെ സിപിആര്‍എല്‍ എംഡി വിക്രം ബക്ഷി നാഷണല്‍ കമ്ബനി ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. പൂട്ടല്‍ നടപ്പിലാവുന്നതോടെ പൂട്ടുന്നതോടെ പ്രത്യക്ഷമായും പരോക്ഷമായും 10,000 പേരെ ബാധിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ സ്റ്റോറുകള്‍ പൂട്ടുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കാന്‍ വിക്രം ബക്ഷി ഇനിയും തയ്യാറായിട്ടില്ല. നാഷണല്‍ കമ്ബനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ടെന്നുമാത്രമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

closure McDonald

169 McDonald’s stores stare at closure from today

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്