ആപ്പ്ജില്ല

20 ലക്ഷം പേർ ബിറ്റ്‌കോയിൻ ഇടപാട് നടത്തുന്നതായി കണ്ടെത്തൽ

20 ലക്ഷം സമ്പന്നർ ഇത്തരം എക്‌സ്‌ചഞ്ചുകളിൽ അംഗങ്ങളാണ്

TNN 11 Jan 2018, 4:28 pm
ന്യൂഡൽഹി: ഇന്ത്യയിൽ ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം നടത്തുന്ന അതി സമ്പന്നർക്ക് നോട്ടീസ് അയക്കാൻ ഒരുങ്ങി ആദയ നികുതി വകുപ്പ്. ഇത്തരം കറൻസികളിൽ ഇടപാടുകൾ നടക്കുന്ന ഒമ്പത് എക്‌സ്‌ചെഞ്ചുകൾ രാജ്യത്ത് പ്രവർത്തിക്കുന്നതായി കണ്ടെത്തി. ബിറ്റ്‌കോയിൻ നിക്ഷേപം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടില്ലെങ്കിലും വലിയ തോതിൽ നികുതി വെട്ടിച്ചു കള്ളപ്പണ നിക്ഷേപം ഈ രംഗത്തു നടക്കുന്നതായി ആദായ നികുതി വകുപ്പ് നടത്തിയ സർവേയിൽ തെളിഞ്ഞിരുന്നു.
Samayam Malayalam 20 lakhs doing bitcoin business according to it department
20 ലക്ഷം പേർ ബിറ്റ്‌കോയിൻ ഇടപാട് നടത്തുന്നതായി കണ്ടെത്തൽ


20 ലക്ഷം സമ്പന്നർ ഇത്തരം എക്‌സ്‌ചഞ്ചുകളിൽ അംഗങ്ങളാണ്. ഇവരിൽ 4 – 5 ലക്ഷം പേർ സജീവമായി ഇടപാടുകൾ നടത്തുന്നതായാണ് കണ്ടെത്തൽ. ഇവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനാണ് നോട്ടീസ് അയക്കുന്നത്. ആദായ നികുതി വകുപ്പിന്റെ ബെംഗലൂരുവിലെ അന്വേഷണ വിഭാഗമാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. പനാമ, പാരഡിസ്‌ പേപ്പറുകൾ വഴി പുറത്തു വന്ന പേരുകളെ പിൻപറ്റിയാണ് അന്വേഷണം ശക്തമാകുന്നത്. കെ വൈ സി രേഖകൾ അടക്കമുള്ളവ നൽകിയാണ് ഇവയിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇത്തരം ഇടപാടുകളിൽ നികുതി നടക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്