ആപ്പ്ജില്ല

Gold Rate Today;സ്വർണ വില കുതിച്ചുയർന്നു; ഈ മാസത്തെ ഉയർന്ന നിരക്കിൽ

സ്വർണ വില പവന് 160 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 33,760 രൂപയാണ് വില. ഗ്രാമിന് 4,220 രൂപയും. വെള്ളി വിലയിലും വർധന.

Samayam Malayalam 7 May 2020, 10:50 am
കൊച്ചി: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില. പവന് 33,760 രൂപയാണ് വില. ഗ്രാമിന് 4,220 രൂപയും. ഇന്നലെ (മെയ് ആറ്) ഉച്ച കഴിഞ്ഞാണ് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്. മെയ് ഒന്നിന് താരതമ്യേന കുറഞ്ഞ നിരക്കായ 33,400 രൂപയിൽ ആയിരുന്നു വ്യാപാരം തുടങ്ങിയത്.
Samayam Malayalam Gold Rate Today


ഏപ്രിൽ 29-ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് സ്വർണ വില കുതിച്ചുയർന്നിരുന്നു. പവന് 34,080 രൂപയായിരുന്നു വില. ഗ്രാമിന് 4,260 രൂപയും.കൊറോണ പ്രതിസന്ധി മൂലം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാൽ സംസ്ഥാനത്ത് ഉൾപ്പെടെ ജ്വല്ലറികൾ അടഞ്ഞു കിടക്കുന്നു. മാർച്ചിലെ സ്വർണ ഇറക്കുമതി ആറു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്.

Also Read: റിലയൻസ്, ടാറ്റ കമ്പനികൾ ഫാർമസി രംഗത്തേയ്ക്കും

അതേസമയം കൊറോണ മൂലം രാജ്യാന്തര വിപണിയിൽ വീണ്ടും സ്വർണ വില കൂടും എന്നാണ് അനുമാനം. 2021-ഓടെ ഔൺസിന് 3,000 ഡോളർ വരെ വില എത്തിയേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്നു. ഔണ്‍സിന് 1,703.50 ഡോളർ എന്ന നിലവാരത്തിൽ ആണ് വ്യാപാരം.

ഒരുഗ്രാമിന് 54.77 ഡോളറും, കിലോഗ്രാമിന് 54,768.80 ഡോളറുമാണ് വില. സംസ്ഥാനത്ത് വെള്ളി വിലയിലും വർധന. ഗ്രാമിന് 42.01 രൂപയും എട്ടു ഗ്രാമിന് 336.08 രൂപയുമാണ് വില. ഒരു കിലോഗ്രാമിന് 42,010 രൂപയാണ് വില.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്