ആപ്പ്ജില്ല

കൊവിഡിനിടെ ഡൽഹി കണ്ട ഏറ്റവും വലിയ ഡീൽ; 100 കോടി രൂപയുടെ മണിമാളിക സ്വന്തമാക്കി ആകാശിന്റെ സ്ഥാപകൻ

സൗത്ത് ഡൽഹിയിലെ വസന്ത് വിഹാറിൽ 100 കോടി രൂപ ചെലവിട്ടാണ് ആകാശിന്റെ സ്ഥാപകൻ അത്യു​ഗ്രൻ മണിമാളിക സ്വന്തമാക്കിയത്. വീടിനായി 7 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയാണ് അദ്ദേഹം അടച്ചത്.

Samayam Malayalam 7 May 2021, 5:22 pm
ഡൽഹി: കൊവിഡ്-19 പകർച്ചവ്യാധിയിൽ വിറങ്ങലടിച്ച് നിൽക്കുന്ന ഡൽഹിയിൽ കോടികളുടെ ഇടപാടുമായി ആകാശിൻ്റെ സ്ഥാപകനും ന്യൂറോളജിസ്റ്റുമായ ജെസി ചൗധരി. സൗത്ത് ഡൽഹിയിലെ വസന്ത് വിഹാറിൽ 100 കോടി രൂപ ചെലവിട്ട് അത്യുഗ്രൻ മണിമാളികയാണ് അദ്ദേഹം സ്വന്തമാക്കിയത്. വീടിനായി 7 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയാണ് ചൗധരി അടച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
Samayam Malayalam കൊവിഡിനിടെ ഡൽഹി കണ്ട ഏറ്റവും വലിയ ഡീൽ; 100 കോടി രൂപയുടെ മണിമാളിക സ്വന്തമാക്കി ആകാശിന്റെ സ്ഥാപകൻ
കൊവിഡിനിടെ ഡൽഹി കണ്ട ഏറ്റവും വലിയ ഡീൽ; 100 കോടി രൂപയുടെ മണിമാളിക സ്വന്തമാക്കി ആകാശിന്റെ സ്ഥാപകൻ


കഴിഞ്ഞമാസം ആറിനായിരുന്നു 2,000 ചതുരശ്ര വിസ്തീർണമുള്ള വസ്തു ചൗധരി വാങ്ങിയത്. ബംഗ്ലാവിന്റെ ഒരു ചതുരശ്ര വിസ്തീർണത്തിന് 5 ലക്ഷം രൂപയാണ് വില. ആദിത്യ ടെക്നോ ബിൽഡ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വിൽപനക്കാരൻ. വസന്ത് വിഹാറിൽ ഈ വലിപ്പത്തിലുള്ള 25ഓളം വസ്തുക്കളുണ്ട്. നിലവിലുള്ള സർക്കിൾ നിരക്ക് അനുസരിച്ച് വസ്തുവിന്റെ യഥാർത്ഥ വില 129 കോടി രൂപയാണ്. ഇതിൽ 20 ശതമാനം ഡൽഹി സർക്കാറിന്റെ റിബേറ്റ് ഉണ്ട്. അപ്പോൾ സ്വത്തിന്റെ മൊത്തം സർക്കിൾ റേറ്റ് 103 കോടി രൂപയായി മാറും.

Also Read: പണത്തിന് അത്യാവശ്യമുണ്ടോ? പിഎഫ് അക്കൗണ്ടിൽനിന്ന് ഭാഗികമായി പിൻവലിക്കാം

ഏപ്രിൽ ആദ്യ വാരത്തിൽ രാജ്യത്തെ മത്സര പരീക്ഷ പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ ആകാശിനെ ബൈജു രവീന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള ബൈജൂസ് ആപ്പ് ഏറ്റെടുത്തിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസ്, ട്യൂട്ടോറിയൽ ശൃംഖലയായ ആകാശ് എഡ്യൂക്കേഷണൽ സർവീസസ് ലിമിറ്റഡിനെ 100 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ എഡ്ടെക് ഏറ്റെടുക്കലുകളിൽ ഒന്നായിരുന്നു ഈ കരാർ. ബെംഗളൂരു ആസ്ഥാനമായുള്ള ബൈജുവിന്റെ മൂല്യം 88 കോടി വില.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്