ആപ്പ്ജില്ല

55 പശുക്കൾ;ഒരു ദിവസം 300 ലിറ്റർ പാൽ; മാതൃകയായി ജയറാമിൻറെ ആനന്ദ് ഫാം

ചലച്ചിത്ര താരം ജയറാം സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് ബ്രാൻഡ് അംബാസഡർ. അദ്ദേഹത്തിൻറെ ആനന്ദ് ഫാം ക്ഷീര കർഷക രംഗത്തെ മാതൃകാ ഫാമുകളിൽ ഒന്നു കൂടെയാണ്.

Samayam Malayalam 3 Mar 2020, 1:34 pm
കൊച്ചി: ക്ഷീര കർഷക മേഖലയിൽ സംരംഭകർ ആകാൻ ആഗ്രഹിയ്ക്കുന്നവർക്ക് ചലച്ചിത്ര താരം ജയറാം മാതൃകയാണ്. 10 വർഷം മുമ്പ് പെരുമ്പാവൂരിൽ 5 പശുക്കളുമായി തുടങ്ങിയ ജയറാമിൻറെ ഫാമിൽ ഇപ്പോൾ ഉള്ളത് 55 പശുക്കൾ. പ്രതിദിനം പാൽ ഉത്പാദനം എത്രയാണെന്നോ? 300 ലിറ്റർ.
Samayam Malayalam Jayaram’s Anand dairy farm
Jayaram’s Anand dairy farm


ഈ ഫാം മാതൃക ഫാമായി തെരഞ്ഞെടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ. പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സിൻറെ ബ്രാൻഡ് അംബാസഡറാണ് ഇപ്പോൾ ജയറാം. ക്ഷീര മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക കൂടെയാണ് ലക്ഷ്യം.



തോട്ടുവയിലെ കുടുംബ വക സ്ഥലത്താണ് താരത്തിൻറെ മാതൃകാഫാം. ഇപ്പോൾ ലാഭകരമായാണ് ആനന്ദ് എന്ന് പേരിട്ടിരിക്കുന്ന ഫാമിൻറെ പ്രവർത്തനം എന്നു ജയറാം പറയുന്നു. ഫാമിലെ മാലിന്യങ്ങളിൽ നിന്ന് ബയോഗ്യാസും നിർമിയ്ക്കുന്നുണ്ട്.

ഇതിൽ നിന്നാണ് ഫാമിലേക്കാവശ്യമായ വൈദ്യുതി ഉത്പാദനം. ഫാം നോക്കാൻ അഞ്ചു ജോലിക്കാരുമുണ്ട്. എന്തായാലും ഈ രംഗത്ത് നല്ലൊരു സംരംഭകൻ തന്നെയാണ് ഇപ്പോൾ ജയറാം..

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്