ആപ്പ്ജില്ല

സർവകാല ഉയരത്തിൽ അദാനി ഓഹരി ; 6 മാസത്തിൽ നേട്ടം 111%

നിക്ഷേപ ലോകം അദ്ഭുതത്തോടെ നോക്കിനിൽക്കുന്ന ഓഹരികൾ അദാനി ​ഗ്രൂപ്പിന്റേതാണ്. അവരുടെ ഫ്ലാ​ഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസ് വലിയ കുതിപ്പാണ് ഈ അടുത്ത കാലത്ത് നടത്തിയിരിക്കുന്നത്. വിവിധ ആ​ഗോള സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തവും ​ഗ്രൂപ്പിന് ഊർജ്ജമേകുന്നു.

Samayam Malayalam 9 Sept 2022, 4:03 pm
അദാനി എന്റർപ്രൈസ് ഓഹരിയുടെ കുതിപ്പ് തുടരുന്നു. ഇന്ന്, സെപ്തംബർ 9ന് ആറ് ശതമാനത്തോളമാണ് ബിഎസ്ഇയിൽ ഓഹരി ഉയർന്നത്. ഓൾ ടൈം ഹൈ ആയ 3506 എന്ന നിലവാരത്തിലേക്ക് ഓഹരി വില പറന്നു കയറി. ഈ മാസമാണ് നിഫ്റ്റി 50 സൂചികയിൽ ഓഹരി ഉൾപ്പെട്ടത്. ശ്രീ സിമന്റിന് പകരമായാണ് അദാനി എന്റർപ്രൈസ് ഉൾപ്പെട്ടിരിക്കുന്നത്. ഈ മാറ്റം, സെപ്തംബർ 30 മുതൽ നിലവിൽ വരും.
Samayam Malayalam adani enterprises share price hike


അദാനി ഗ്രൂപ്പിന്റെ മുഖമായ ഫ്ലാഗ്ഷിപ്പ് കമ്പനിയാണ് അദാനി എന്റർപ്രൈസസ്. വിവിധ മേഖലകളിൽ വിശാലമായി കിടക്കുന്ന ബിസിനസുകളിലാണ് കമ്പനി ഏർപ്പെട്ടിരിക്കുന്നത്. അതിവേഗം വളരുന്ന ബിസിനസുകളാണ് കമ്പനിയുടേത്.

ഗ്രൂപ്പ് ഒരു ഇൻക്യുബേറ്റർ ഓപ്പറേറ്റ് ചെയ്യുന്നു. ഗതാഗതം, ലോജിസ്റ്റിക്സ്, എനർജി,യൂട്ടിലിറ്റി മേഖലകളിൽ പുതിയ ബിസിനസുകൾ‍ക്ക് തുടക്കമിടുന്നു. ഡയറക്ട് ടു കൺസ്യൂമർ ബിസിനസുകളും കമ്പനി ചെയ്യുന്നു. എയർപോർട്ട് മാനേജ്മെന്റ്, റോഡുകൾ, ഡാറ്റ സെന്റർ, വാട്ടർ ഇൻഫ്രാസ്ട്രക്ചർ മുതലായ രംഗങ്ങളിലും വിപുലമായ ബിസിനസാണ് അദാനി ഗ്രൂപ്പ് നടത്തുന്നത്.

ഓഹരി

ഈ വർഷം മാത്രം നിക്ഷേപകരുടെ പണം ഇരട്ടിപ്പിച്ച ഓഹരിയാണ് അദാനിഎന്റർപ്രൈസ് ലിമിറ്റഡ്. 2022 ലെ ഇയർ ടു ഡേറ്റ് കണക്കുകൾ പ്രകാരം ഓഹരി 103% നേട്ടം നൽകിക്കഴിഞ്ഞു. അവസാന ആറു മാസങ്ങളിൽ മാത്രം 111% ആണ് ഓഹരി കുതിച്ചുയർന്നത്.

ഈ സാമ്പത്തിക വർഷം, ജൂൺ മാസത്തിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ നെറ്റ് പ്രൊഫിറ്റ് 73% ഉയർന്ന് 469 കോടി രൂപയായി. ഇയർ ഓൺ ഇയർ അടിസ്ഥാനത്തിൽ കൺസോളിഡേറ്റഡ് റവന്യു 223% വർധനയോടെ 41,066 കോടി രൂപയായി മാറി. ഇന്റഗ്രേറ്റഡ് ബിസിനസ് മാനേജ്മെന്റിന്റെയും, എയർപോർട്ട് ബിസിനസ്സിന്റെയും ശക്തമായ പിന്തുണയോടെയാണ് ഈ നേട്ടം.

കമ്പനിയുടെ ഇബിഐഡിടിഎ (EBIDTA) 107% കുതിച്ചുയർന്ന് 1965 കോടി രൂപയായി.ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം കമ്പനി 7,700 കോടി ഓഹരി കൈമാറ്റങ്ങളാണ്, അബുദാബി ആസ്ഥാനമായ ഇന്റർനാഷണൽ ഹോൾഡിങ് കമ്പനിയുമായി നടത്തിയത്. 3.5% പങ്കാളിത്തമാണിത്.

അദാനി എന്റർപ്രൈസിന്റെ നേട്ടങ്ങൾ അദാനി ഗ്രൂപ്പന് കൂടുതൽ ധൈര്യം പകരുന്നു. പുതിയ ബിസിനസുകളിലേക്ക് അതിവേഗം കുതിക്കാനും ഇത് ഇന്ധനമാവുന്നു. ഡാറ്റ സെന്ററുകൾ, എയർപോർട്ട് എക്കോ സിസ്റ്റം, റോഡ്, ജലഗതാഗത സംവിധാനങ്ങൾ, ഡിഫൻസ്, എയ്റോ സ്പേസ്, ഡിജിറ്റൽ ടെക്നോളജി സേവനങ്ങൾ പോലെയുള്ള മേഖലകളിൽ ആത്മവിശ്വാസത്തോടെ കമ്പനിക്ക് ബിസിനസ് നടത്താൻ ഇതിലൂടെ സാധിക്കുന്നു. അദാനി ഗ്യാസും, ടോട്ടൽ എനർജിയും തമ്മിലുള്ള പങ്കാളിത്തം ഗ്രൂപ്പിന് ലോകവിപണിയിൽ ഗ്രീൻ ഹൈഡ്രജൻ മാർക്കറ്റിലെ വലിയ കമ്പനി എന്ന സ്ഥാനം നേടിക്കൊടുക്കുന്നു.

( മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഏതെങ്കിലും വിധത്തിലുള്ള ഓഹരി നിർദേശങ്ങളല്ല, നിക്ഷേപകരുടെ അറിവിലേക്കുള്ള കാര്യങ്ങൾ‍ മാത്രമാണ്. ഓഹരിവിപണിയിലെ നിക്ഷേപം ലാഭ-നഷ്ട സാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം പണം നിക്ഷേപിക്കേണ്ടതാണ്)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്