ആപ്പ്ജില്ല

ആഫ്രിക്കൻ പന്നിപ്പനി; ഇന്ത്യയിൽനിന്നുള്ള പന്നിയിറച്ചി ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി ചൈന

മെയിൽ അസമിൽ വളർത്തുപ്പന്നികൾക്കും കാട്ടുപ്പന്നികൾക്കും വൈറസ് ബാധ പടർന്നിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധമേർപ്പെടുത്തിയത്. എന്നാൽ അതിർത്തി തർക്കം രൂക്ഷമായതായാണ് ഇതിന് പിന്നാലെ കാരണമെന്നാണ് വിലയിരുത്തൽ.

Samayam Malayalam 30 May 2020, 11:58 am
ഡൽഹി: ഇന്ത്യയിൽനിന്ന് പന്നിയിറച്ചി ഇറക്കുമതി ചെയ്യുന്നതിന് ചൈന വിലക്കേർപ്പെടുത്തി. ആഫ്രിക്കൻ പന്നിപ്പനി (എഎസ്എഫ്) പടരാതിരിക്കാനാണ് ഇന്ത്യയിൽ നിന്ന് പന്നികളെയും കാട്ടുപന്നികളെയും ഇറക്കുമതി നിരോധിച്ചതെന്ന് ചൈനീസ് കസ്റ്റംസ് പൊതുഭരണ വകുപ്പും കാർഷിക മന്ത്രാലയവും അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ പന്നിയിറച്ചി ഉപഭോക്താക്കളുള്ള രാജ്യമാണ് ചൈന.
Samayam Malayalam african swine fever china banned import of pigs from india
ആഫ്രിക്കൻ പന്നിപ്പനി; ഇന്ത്യയിൽനിന്നുള്ള പന്നിയിറച്ചി ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി ചൈന


മെയിൽ അസമിൽ വളർത്തുപ്പന്നികൾക്കും കാട്ടുപ്പന്നികൾക്കും വൈറസ് ബാധ പടർന്നിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധമേർപ്പെടുത്തിയത്. എന്നാൽ അതിർത്തി തർക്കം രൂക്ഷമായതായാണ് ഇതിന് പിന്നാലെ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ചൈനീസ് അതിർത്തിയിൽ ഇന്ത്യ പ്രതിരോധ വകുപ്പിന്റെ നിർമ്മാണ പ്രവർത്തനം നടത്തിയതാണ് ഇന്ത്യയിൽനിന്നുള്ള പന്നിയിറച്ചി ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തിയതെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

Also Read: ആരോഗ്യ സേതു ആപ്പിൽ അപാകതകൾ കണ്ടെത്തിയാൽ നാല് ലക്ഷം രൂപ പാരിതോഷികം

മെയ് മാസം ആദ്യം അസമിൽ ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും14,000 പേർ പനി ബാധിച്ച് മരിച്ചെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ടിൽ പറഞ്ഞു. അതേസമയം, ചൈനയുമായുള്ള അതിർത്തി തർക്കം സമാധാനപരമായി പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്