ആപ്പ്ജില്ല

എയര്‍ പ്രോഡക്ട്‌സിന്‍റെ കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സിന് അംഗീകാരം

ഇന്ത്യ 48-ാമത് ദേശീയ സുരക്ഷാ വാരം ആചരിക്കുന്ന സമയത്താണ് നേട്ടം

Samayam Malayalam 14 Sept 2019, 5:48 pm
എയര്‍ പ്രോഡക്ട്‌സിന്റെ കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സിന് ഐ.എസ്ഒ 9001:2015 അംഗീകാരം ലഭിച്ചു. ബി.പി.സി.എല്‍. കൊച്ചി റിഫൈനറിയുടെ ഇന്‍റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പ്രോജക്ടിന്‍റെ ഭാഗമാണ് ഗ്യാസ് കോംപ്ലക്‌സ്. ഇതാദ്യമായാണ് കൊച്ചി കേന്ദ്രത്തിന് അംഗീകാരം ലഭിക്കുന്നത്. ഇതോടെ ആഗോളതലത്തിലുള്ള എയര്‍ പ്രോഡക്ട്‌സിന്റെ 200 ലധികം വരുന്ന ഐഎസ്ഒ 9001 അംഗീകാരമുള്ള ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് ശൃംഗലയില്‍ കൊച്ചിയും ഉള്‍പ്പെടും.
Samayam Malayalam airproducts.


എയര്‍ പ്രോഡക്ട്‌സിന്റെ കൊച്ചി കേന്ദ്രം ആരംഭിച്ചയുടന്‍ തന്നെ 2018 ലെ കേരള ഗവമെന്റിന്റെ 'ബെസ്റ്റ് ഫാക്ടറി ഫോര്‍ ഔട്ട് സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ് ഇന്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് ' അവാര്‍ഡ് ലഭിച്ചിരുന്നു. കേന്ദ്രത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കെ ഫീല്‍ഡ് സുരക്ഷയ്ക്ക് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി സേഫ്റ്റി എക്‌സലന്‍സ് അവാര്‍ഡും ലഭിച്ചിരുന്നു. കൊച്ചിയിലെ എയര്‍ പ്രോഡക്ട്സിന്റെ രണ്ടാം പദ്ധതിയായ സിന്‍ഗ്യാസ് ഉല്‍പാദന കേന്ദ്രം ബിപിസിഎലുമായി ചേര്‍ന്ന് കമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ നടക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്