ആപ്പ്ജില്ല

ജാക്ക് മാ ആലിബാബയില്‍ നിന്ന് പടി ഇറങ്ങുന്നു

ആലിബാബ സ്ഥാപകന്‍ ജാക്ക് മാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പടി ഇറങ്ങുമ്പോള്‍ അനേകര്‍ക്ക് പ്രചോദനമായി സാങ്കേതിക വിദ്യയുടെ സഹായത്തോടെ സമ്പത്താര്‍ജിച്ച വിജയകഥ

Samayam Malayalam 10 Sept 2019, 5:57 pm
ചൈനീസ് ഇ-കൊമേഴ്സ് സ്ഥാപനമായ ആലിബാബയുടെ സ്ഥാപകന്‍ ജാക്ക് മാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പടി ഇറങ്ങി. ഡാനിയേല്‍ ഴാങ് ആയിരിക്കും ഇനി മുതല്‍ ആലിബാബ ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍.2020 -ലെ ഓഹരി ഉടമകളുടെ മീറ്റിങ് വരെ
Samayam Malayalam alibaba founder jack ma is stepping down as chairman
ജാക്ക് മാ ആലിബാബയില്‍ നിന്ന് പടി ഇറങ്ങുന്നു

ബോര്‍ഡിനെ പ്രതിനിധീകരിക്കും. ആലിബാബയുടെ ലൈഫ് ടൈം പാര്‍ട്ണറായി അദ്ദേഹം തുടരും.

2013-ല്‍ ആലിബാബയുടെ സി.ഇ.ഒ സ്ഥാനം ജാക്ക് മാ ഒഴിഞ്ഞിരുന്നു. 55 കാരനായ ജാക്ക് മാ 1999 ലാണ് ആലിബാബ ആരംഭിക്കുന്നത്. തുടക്കത്തില്‍ ചൈനീസ് കയറ്റുമതിക്കാരെ അമേരിക്കന്‍ റീട്ടെയ്ലര്‍മാരുമായി ബന്ധിപ്പിക്കുന്നതായിരുന്നു സംരംഭം. പിന്നീട് മികവാര്‍ന്ന
പ്രവര്‍ത്തനങ്ങളിലൂടെ കമ്പനിയെ കോര്‍പ്പറേറ്റ് നിലവാരത്തിലേക്ക് അദ്ദേഹം കൈ പിടിച്ച് ഉയര്‍ത്തി.

ഹാങ് ഷുവിലെ മായുടെ അപ്പാര്‍ട്ട്മെന്‍റില്‍ 18 പേരുടെ ഗ്രൂപ്പ് ആയി തുടങ്ങിയ സംരംഭമാണ് പിന്നീട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്സ് സംരംഭങ്ങളില്‍ ഒന്നായി വളര്‍ന്നത്. ഇന്ന് ഒരു ലക്ഷം ആളുകളില്‍ അധികം ആലിബാബയില്‍ ജോലി ചെയ്യുന്നു. 1.40 ലക്ഷം രൂപയുടെ മുതല്‍ മടക്കില്‍ ആരംഭിച്ച സംരംഭത്തിന്‍റെ മൂല്യം ആകട്ടെ 29 ലക്ഷം കോടി രൂപയും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്