ആപ്പ്ജില്ല

ലോക കോടീശ്വരന്റെ അത്യാഡംബര വീട്; വില 12,000 കോടി, കാലിഫോർണിയയുടെ ചരിത്രത്തിലെ തന്നെ ചെലവേറിയ ഡീൽ

വിശാലമായ സ്വിമ്മിങ് പൂളും പൂന്തോട്ടവുമൊക്കെയുള്ള ഈ അത്യാഡംബര ഭവനം സ്വന്തമാക്കാൻ 165 മില്യൺ ഡോളർ (ഏകേദശം 12,000 കോടി രൂപ) ആണ് ബെസോസ് ചെലവിട്ടത്.

Samayam Malayalam 23 Jun 2021, 10:47 am
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ആമസോൺ സിഇഒയുമായ ജെഫ് ബെസോസ് അടുത്തിടെയാണ് കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ ഒരു പടുകൂറ്റൻ മണിമാളിക സ്വന്തമാക്കിയത്. കോടീശ്വരനായ ഡേവിഡ് ജെഫെനിൽ നിന്നാണ് ബെസോസ് ഈ വീട് വാങ്ങിയത്. വിശാലമായ സ്വിമ്മിങ് പൂളും പൂന്തോട്ടവുമൊക്കെയുള്ള ഈ അത്യാഡംബര ഭവനം സ്വന്തമാക്കാൻ 165 മില്യൺ ഡോളർ (ഏകേദശം 12,000 കോടി രൂപ) ആണ് ബെസോസ് ചെലവിട്ടത്.
Samayam Malayalam amazon ceo jeff bezoss luxury home in beverly hills
ലോക കോടീശ്വരന്റെ അത്യാഡംബര വീട്; വില 12,000 കോടി, കാലിഫോർണിയയുടെ ചരിത്രത്തിലെ തന്നെ ചെലവേറിയ ഡീൽ



​ബെവർലി ഹിൽസിലെ പടുകൂറ്റൻ മണിമാളിക

വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് അനുസരിച്ച് കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഭവന വിൽപനയാണിത്. ഒൻപത് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ എസ്റ്റേറ്റ് മുഴുവൻ ബെവർലി ഹിൽസിലെ ബെനഡിക്റ്റ് മലയിടുക്കിലാണ് സ്ഥിതിചെയ്യുന്നത്. ജോർജിയൻ ശൈലിയിൽ പണക്കഴിപ്പിച്ച ആ‍ഡംബര മാളികയിൽ എട്ട് കിടപ്പുമുറികളും ഒമ്പത് കുളിമുറിയും ഉണ്ട്. ഒരുകാലത്ത് നെപ്പോളിയന്റെ ഉടമസ്ഥതയിലുള്ള മാളികയാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്.

​സ്വിമ്മിങ് പൂളും മരങ്ങളും

വീട് ചുറ്റും വൃക്ഷങ്ങളാൽ സമൃദ്ധമാണ്. പിന്നിലുള്ള സ്വിമ്മിങ് പൂളാണ് വീടിന്റെ മുഖ്യാക‍ർഷണം. പൂളിനൊപ്പം ഒരു ടെന്നീസ് കോർട്ടും ഗോൾഫ് കോഴ്‌സുമുണ്ട്. നന്നായി മാനിക്യൂർ ചെയ്ത പൂന്തോട്ടങ്ങളും എസ്റ്റേറ്റിന് ചുറ്റും ഉയരമുള്ള ഹെഡ്ജുകളുമാണ് മറ്റൊരു പ്രത്യേകത. വലിയ ഗേറ്റും മതിലുമറിച്ചുള്ള മരങ്ങളും വീടിന് മോടി കൂട്ടുന്നു. ജെഫ് ബെസോസിന് ഇതുകൂടാതെ സിയാറ്റ്, ടെക്സസ്, വാഷിംഗ്ടൺ എന്നിവിടങ്ങളിലും വീടുകളുണ്ട്.

​റിഹാനയ്ക്കുമുണ്ട് ഇവിടെ അത്യാഡംബര ഭവനം

പോപ്പ് ഗായകരും ബിസിനസ് മാഗ്നെറ്റുകളും സിനിമാത്താരങ്ങളുമൊക്കെ താമസിക്കുന്ന അമേരിക്കയിലെ തന്നെ ഏറ്റവും വിലയേറിയ സ്ഥലമാണ് ബെവര്‍ലി ഹില്‍സ്. പോപ് താരങ്ങളായ റിഹാന മഡോണ, പോള്‍ മക്കാര്‍ത്തി, ജെന്നിഫർ ആനിസ്റ്റൺസ് തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ കോടികൾ മുടക്കിയാണ് ഇവിടെ വീട് വാങ്ങിച്ചിരിക്കുന്നത്.

Also Read: പ്രവാസികൾക്കായി കുറഞ്ഞ പലിശ നിരക്കിൽ പ്രത്യേക ഗോൾഡ് ലോൺ

ഏകദേശം 103 കോടി രൂപമുടക്കിയാണ് റിഹാന ബെവര്‍ലി ഹില്‍സില്‍ തന്റെ സ്വപ്നഭവനം സ്വന്തമാക്കിയത്.1938ല്‍ സിഡ്‌നി ഷെല്‍ഡണ്‍ന്റെ മകള്‍ മേരി ഷെല്‍ഡണ്‍ നിര്‍മ്മിച്ച വീടാണ് റിഹാന മോഹവില കൊടുത്ത് വാങ്ങിയത്. അന്തരിച്ച് പോപ്പ് ഗായകൻ മൈക്കിൾ ജാക്സനും ഇവിടെ വീട് വച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്