ആപ്പ്ജില്ല

വരുന്നു ആമസോണ്‍- ഫ്ലിപ്കാര്‍ട്ട് ഷോപ്പിങ് ഫെസ്റ്റിവല്‍ യുദ്ധം

ഫ്ളിപ്കാര്‍ട്ട് വാള്‍മാര്‍ട്ട് ഏറ്റെടുത്തതിന് ശേഷമുള്ള നിര്‍ണായക വില്‍പ്പനയില്‍ കണ്ണും നട്ട് കമ്പനി.500 കോടി ഡോളര്‍ വരെയാണ് ഇരു കമ്പനികളും വില്‍പ്പന പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഉത്സവകാലത്ത് 300 കോടി ഡോളറിനടുത്തായിരുന്നു വില്‍പ്പന.

Samayam Malayalam 26 Sept 2019, 11:56 am
രാജ്യത്ത് ഓണ്‍ലൈന്‍ രംഗത്തെ മത്സര വില്‍പ്പനയ്ക്ക് തയ്യാറെടുത്ത് ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനികളായ ആമസോണും ഫ്ലിപ്കാര്‍ട്ടും. ഈ മാസം 29 മുതല്‍ ഒക്ടോബര്‍ 4 വരെയാകും ഷോപ്പിങ് ഫെസ്റ്റിവല്‍ മാമാങ്കം അരങ്ങേറുന്നത്. ഏറ്റവും വലിയ ഡിസ്‌കൗണ്ടുകളും ഓഫറുകളുമായാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇ-കൊമേഴ്സ് കമ്പനികള്‍ ഒരുങ്ങിയിരിക്കുന്നത്.
Samayam Malayalam Amazon.


ആമസോണിന്‍റെ ‘ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’ ഫ്‌ളിപ്കാര്‍ട്ടിന്‍റെ ‘ദി ബിഗ് ബില്യണ്‍ ഡെയ്സ്’ എന്നീ ഷോപ്പിങ് ഫെസ്റ്റിവലുകളാണ് അരങ്ങേറുന്നത്. ഉത്സവ സീസണിന് മുന്നോടിയായി സപ്ലൈ ചെയിന്‍, ലോജിസ്റ്റിക് തുടങ്ങിയ വിഭാഗങ്ങളിലായി 90,000 -ല്‍ അധികം പേര്‍ക്ക് പുതുതായി ആമസോണ്‍ നിയമനം നല്‍കിയതായാണ് സൂചന. 50,000 പേരെ ഫ്‌ളിപ്കാര്‍ട്ടും നിയമിച്ചിട്ടുണ്ട്.

ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കായി സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് 12 മുതല്‍ വില്‍പ്പന ആരംഭിക്കും.അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് 5 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍ നേടാം. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍, ഗൃഹോപകരണങ്ങള്‍, പേഴ്സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം ഇരു കമ്പനികളും ഓഫറില്‍ വിറ്റഴിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്