ആപ്പ്ജില്ല

ലോക്ക് ഡൗണിനിടെ മലയാളം ഉള്‍പ്പടെ ഏഴ് ചലച്ചിത്രങ്ങൾ റിലീസ് ചെയ്യാനൊരുങ്ങി ആമസോണ്‍ പ്രൈം

ബോളിവുഡ് താരം അതിഥി റാവു ഹൈദാരിയും ജയസൂര്യയും അഭിനയിച്ച സൂഫിയും സുജാതയുമാണ് മലയാളത്തില്‍ റിലീസ് ചെയ്യുന്ന ഏക ചിത്രം. ജ്യോതികയുടെ പൊൻമ​ഗൾ വന്താൽ ആയിരിക്കും ആമസോണിൽ ആദ്യം റിലീസ് ചെയ്യുക.

Samayam Malayalam 15 May 2020, 3:15 pm
ഡൽഹി: മലയാളം ഉൾപ്പടെ ഏഴ് ഇന്ത്യൻ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി ആമസോൺ പ്രൈം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ രാജ്യത്തെ മുഴുവൻ തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും അടച്ചിട്ട സാഹചര്യത്തിലാണ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.
Samayam Malayalam amazon prime video announces release of seven films in india
ലോക്ക് ഡൗണിനിടെ മലയാളം ഉള്‍പ്പടെ ഏഴ് ചലച്ചിത്രങ്ങൾ റിലീസ് ചെയ്യാനൊരുങ്ങി ആമസോണ്‍ പ്രൈം


ബോളിവുഡ് താരം അതിഥി റാവു ഹൈദാരിയും ജയസൂര്യയും അഭിനയിച്ച സൂഫിയും സുജാതയുമാണ് മലയാളത്തില്‍ റിലീസ് ചെയ്യുന്ന ഏക ചിത്രം. ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജെജെ ഫെഡറിക് സംവിധാനം ചെയ്ത പൊന്‍മഗള്‍ വന്താല്‍, തമിഴിലും തെലുങ്കിലും നിര്‍മിച്ച് കീര്‍ത്തി സുരേഷ് അഭിനയിച്ച പെന്‍ഗ്വിന്‍ എന്നിവയാണ് തമിഴ് ഭാഷ വിഭാഗത്തിൽ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുക.

അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറന്നയും പ്രധാനവേഷത്തിലെത്തുന്ന ഷൂജിത്ത് സര്‍ക്കറിന്റെ കോമഡി ഡ്രാമയായ ഗുലാബോ സിതാബോ, വിദ്യാ ബാലന്റെ ശകുന്തളാദേവി: ഹ്യൂമന്‍ കംപ്യൂട്ടർ തുടങ്ങിയവാണ് ബോളിവുഡില്‍നിന്ന് റിലീസിനെത്തുന്ന ചിത്രങ്ങൾ. കന്നഡയില്‍ 'ലോ', ഫ്രഞ്ച് ബിരിയാണി എന്നിവയും റിലീസ് ചെയ്യും. ജ്യോതികയുടെ പൊൻമഗൾ വന്താൽ ആയിരിക്കും ആമസോണിൽ ആദ്യം റിലീസ് ചെയ്യുക. മെയ് 29നാണ് ചിത്രം പ്രദർശിപ്പിക്കുക. ഗുലാബോ സീതാബോ രണ്ടാമതും ബാക്കിയുള്ളവ മെയ്-ജൂൺ മാസങ്ങളിലുമായി പ്രദർശനത്തിനെത്തും.

Also Read: കുറഞ്ഞ പലിശ നിരക്കിൽ വായ്പ; കിസാൻ ക്രെഡിറ്റ് കാർഡ് എങ്ങന ലഭിയ്ക്കുമെന്നറിയാം

തിയേറ്റർ മൂല്യമുള്ള ചിത്രങ്ങൾ മാത്രമാണ് പ്രൈമിലൂടെ റിലീസിനെത്തിക്കുകയെന്ന് ആമസോൺ പ്രൈം വീഡിയോ ഇന്ത്യ ഡയറക്ടർ വിജയ് സുബ്രഹ്മണ്യം പറഞ്ഞു. ചലച്ചിത്ര മേഖലയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു അവസരം ഏറെ ഗുണകരമാണെന്നാണ് വിലയിരുത്തുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ രണ്ടുമാസത്തോളം തിയേറ്ററുകൾ പൂട്ടിക്കിടക്കുന്നത് തിയേറ്റർ ഉടമകളെയും നിർമാതാക്കളെയും അതുപോലെ ചലച്ചിത്ര താരങ്ങളെയടക്കം നിരവധി പേരെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഏറെ ഇഷ്ടത്തോടെയും കഠിനാധ്വാനത്തോടെയും നിർമ്മിച്ച മികച്ച സിനിമകളുടെ പ്രദർശനത്തിന് സഹായിക്കാൻ നിർമാതാക്കളെയും സംവിധായകരെയും സഹായിക്കാൻ ആമസോൺ തീരുമാനിക്കുകയായിരുന്നുവെന്നും വിജയ് സുബ്രഹ്മണ്യം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്