ആപ്പ്ജില്ല

ആമസോണിന് ഇടക്കാല ആശ്വാസം; റിലയൻസ് -ഫ്യൂച്വര്‍ ഗ്രൂപ്പ് ഇടപാട് താൽക്കാലികമായി തടഞ്ഞു

റിലയൻസ് ഇൻഡസ്ട്രീസും ഫ്യൂച്വര്‍ ഗ്രൂപ്പും തമ്മിലുള്ള ഇടപാട് താൽക്കാലികമായി തടഞ്ഞ് സിങ്കപ്പുര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ആര്‍ബിട്രേഷൻ പാനൽ. ആമസോണിൻെറ പരാതിയിലാണ് നടപടി.

Samayam Malayalam 26 Oct 2020, 10:36 am
മുംബൈ: ഫ്യൂച്വര്‍ ഗ്രൂപ്പിൻെറ റീട്ടെയ്ൽ ബിസിനസ് റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കുന്നത് സിങ്കപ്പുര്‍ തരക്കപരിഹാര പാനൽ തടഞ്ഞു. ഇടക്കാല ഉത്തരവിലൂടെയാണ് നടപടി ചോദ്യം ചെയ്തത്. ആമസോൺ നൽകിയ പരാതിയിലാണ് വിഷയത്തിൽ അന്തിമ വിധി വരുന്നതുവരെ ഇടപാട് നിര്‍ത്തി വയ്ക്കാൻ നിര്‍ദേശമുള്ളത്.
Samayam Malayalam Amazon
ആമസോൺ


ഫ്യൂച്വര്‍ ഗ്രൂപ്പ് സംരംഭമായ ഫ്യൂച്വര്‍ കൂപ്പണിൻെറ49 ശതമാനം ഓഹരികൾ വാങ്ങാമെന്ന് ആമസോൺ കഴിഞ്ഞ വര്‍ഷം സമ്മതിച്ചിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനും 10 വര്‍ഷത്തിനും ഇടയിൽ ഫ്യൂച്വര് കൂപ്പൺ
ആമസോൺ ഏറ്റെടുക്കും എന്നായിരുന്നു ധാരണ എന്നാണ് സൂചന.കരാര്‍ പ്രകാരം ഫ്യൂച്വര്‍ ഗ്രൂപ്പ് വിൽക്കുമ്പോൾ ആമസോണിന് മുൻഗണന ലഭിയ്ക്കണം എന്ന് ധാരണയുണ്ടായിരുന്നതായും വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിയ്ക്കുന്നു.

Also Read: കിഷോര്‍ ബിയാനിയുടെ റീട്ടെയ്ൽ ബിസിനസ് ഏറ്റെടുക്കാൻ ഒരുങ്ങി മുകേഷ് അംബാനി

ഇതിനിടിയിലാണ് ഫ്യൂച്ചർ ഗ്രൂപ്പിൻെറ റീട്ടെയിൽ-ലോജിസ്റ്റിക്സ് ബിസിനസ് ഉൾപ്പെടെ റിലയൻസ് റീട്ടെയ്ൽ ഏറ്റെടുക്കും എന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത്. 24,713 കോടി രൂപയ്ക്കാണ് റിലയൻസ് ഫ്യൂച്വര്‍ ഗ്രൂപ്പ് ഏറ്റെടുക്കാൻ തയ്യാറായത്. രാജ്യത്തെ 420 നഗരങ്ങളിലായി ബിഗ് ബസാർ, എഫ്ബിബി, ഈസിഡേ, സെൻട്രൽ, തുടങ്ങി ഫ്വൂച്ചര്‍ ഗ്രൂപ്പിൻെറ വിവിധ റീട്ടെയ്ൽ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ ആയിരുന്നു റിലയൻസിൻെറ നീക്കം.

ഇതാണ് ആമസോണിനെ ചൊടിപ്പിച്ചത്. ഫ്യൂച്വര്‍ ഗ്രൂപ്പ് ആമസോണുമായുള്ള കരാറിൻെറ ലംഘനം ആണ് നടത്തിയത് എന്നാണ് ആമസോണിൻെറ വാദം. എന്തായാലും വിഷയത്തിൽ അന്തിമ വിധി വന്നിട്ടില്ല.
അനുമതികൾ വൈകുന്നതിനാൽ റിലയൻസ് ഫ്യൂച്വര്‍ ഇടപാട് പൂര്‍ണമായിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്