ആപ്പ്ജില്ല

ആപ്പിൾ ആവാസ് യോജന; ഇന്ത്യയിൽ ആപ്പിൾ വീടുകളും നിർമിക്കുന്നു

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിൽ വീടുകൾ നിർമിക്കുന്ന പദ്ധതിയുമായി ആപ്പിൾ. ആപ്പിൾ ജീവനക്കാർക്കായാണ് വീടുകൾ നിർമിക്കുന്നത്. തമിഴ്നാട്ടിൽ ആണ് ഏറ്റവും കൂടുതൽ യൂണിറ്റുകൾ നിർമിക്കുന്നത്. ഫോക്സ്കോൺ, ടാറ്റ , സാൽകോംപ് തുടങ്ങിയ കമ്പനികൾ ടാറ്റയുടെ ഭാഗമാകും.

Authored byറിങ്കു ഫ്രാൻസിസ് | Samayam Malayalam 8 Apr 2024, 2:59 pm

ഹൈലൈറ്റ്:

  • പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ആപ്പിൾ വീടുകൾ നിർമിക്കുന്നു
  • ആപ്പിളിൻെറ ജീവനക്കാർക്കായാണ് പുതിയ പാർപ്പിട പദ്ധതി
  • ഫോക്സ്കോൺ, ടാറ്റ തുടങ്ങിയ കമ്പനികൾ പദ്ധതിയുടെ ഭാഗമാകും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Apple Buildings
ആപ്പിൾ ഇന്ത്യയിലെത്തി രണ്ടര വർഷത്തിനുള്ളിൽ മാത്രം സൃഷ്ടിക്കപ്പെട്ടത് 1.5 ലക്ഷം ജോലികളാണ്. ഇപ്പോൾ ഫാക്ടറി ജീവനക്കാർക്കുൾപ്പെടെ വീടുകൾ നിർമിച്ച് നൽകാനുള്ള പദ്ധതിയുമായി എത്തുകയാണ് ആപ്പിൾ. ചൈനയിലെയും വിയറ്റ്നാമിലെയും മോഡലിലാണ് വ്യാവസായികാടിസ്ഥാനത്തിൽ വീടുകൾ നിർമിക്കുന്നത്.
ആപ്പിളിൻ്റെ കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ, ടാറ്റ, സാൽകോംപ് എന്നിവയുൾപ്പെടെയുള്ള വിതരണക്കാരുടെ നേതൃത്വത്തിലായിരിക്കും തൊഴിലാളികൾക്കായി ആപ്പിൾ വീടുകൾ നിർമിക്കുക എന്നാണ് സൂചന. സ്വകാര്യമേഖലയിലെ ഏറ്റവും വലിയ സംരംഭങ്ങളിൽ ഒന്നായിരിക്കും ഇത്. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയിലാണ് വീടുകൾ നിർമ്മിക്കുന്നത്. പദ്ധതി പ്രകാരം 78,000 യൂണിറ്റ് വീടു കൾ ആണ് നിർമ്മിക്കുന്നത്. തമിഴ്‌നാട്ടിൽ ആണ് കൂടുതൽ വീടുകൾ. 58,000 യൂണിറ്റുകൾ ലഭിക്കും എന്നാണ് സൂചന.


സൗദിയിൽ വമ്പൻ നിക്ഷേപ പദ്ധതി; 1,000 തൊഴിൽ അവസരങ്ങളുമായി ലുലു

ജീവനക്കാർക്കായി കിടിലൻ പദ്ധതി

ജീവനക്കാരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സുരക്ഷ ഒരുക്കുന്നതും ലക്ഷ്യമിട്ടാണ് ഭവന നിർമാണം. ഇതിൽ വനിതാ ജീവനക്കാർക്ക് മുൻതൂക്കം ലഭിക്കും. ഇവരിൽ ഭൂരിഭാഗവും 19 വയസ് മുതൽ 24 വയസ് വരെ പ്രായമുള്ളവരാണ്.
വനിതാ ജീവനക്കാർക്കായി ഇത്രയും വലിയ എംപ്ലോയീസ് ഹൗസിംഗ് പ്രോജക്റ്റ് ഇന്ത്യയിൽ ആദ്യമാണെന്നാണ് സൂന. ഭൂരിഭാഗം ജീവനക്കാരും വാടകക്ക് താമസിക്കുകയാണ് ചെയ്യുന്നത്.


മിക്കവ‍ർക്കും യാത്രക്കായി അധിക സമയം ചെലവഴിക്കേണ്ടി വരുന്നു. ചില വനിതകൾക്ക് സുരക്ഷാ പ്രശ്‌നമുണ്ടെന്നാണ് സൂചന. ആപ്പിളിൻ്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ വിതരണക്കാരാണ് ഫോക്സ്കോൺ. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂർ ആസ്ഥാനമായാണ് ഫോക്‌സ്‌കോൺ പ്രവർത്തിക്കുന്നത്. ഫോക്‌സ്‌കോണിൽ നിലവിൽ 41,000 ജോലിക്കാരുണ്ട്, അവരിൽ 75 ശതമാനവും സ്ത്രീകളാണ്.

ടാറ്റ ഇലക്‌ട്രോണിക്‌സ് 11,500 യൂണിറ്റുകളാണ് ഹൊസൂർ പ്ലാൻ്റിൽ ജീവനക്കാർക്കായി നിർമ്മിക്കുന്നത്. ആഭ്യന്തര ഉപയോഗത്തിനും കയറ്റുമതിക്കുമായി ടാറ്റ പ്രാഥമികമായി ഐഫോൺ എൻക്ലോസറുകൾ നിർമ്മിക്കുന്നു.
ആപ്പിളിനായി പവർ അഡാപ്റ്ററുകൾ, എൻക്ലോസറുകൾ, മാഗ്നറ്റിക്‌സ് എന്നിവ നിർമ്മിക്കുന്ന സാൽകോംപ് 3,969 ഹൗസിംഗ് യൂണിറ്റുകൾ നിർമിക്കും.
ഓതറിനെ കുറിച്ച്
റിങ്കു ഫ്രാൻസിസ്
റിങ്കു ഫ്രാൻസിസ്- സമയം മലയാളത്തിൽ സീനിയ‍ർ ബിസിനസ് കണ്ടൻറ് പ്രൊഡ്യൂസ‍ർ ആയി പ്രവ‍ർത്തിക്കുന്നു. മാതൃഭൂമി ദിനപ്പത്രത്തിൽ ബിസിനസ് ജേണലിസ്റ്റ് , ധനം ബിസിനസ് മാസികയിൽ സീനിയർ റിപ്പോർട്ടർ, മനോരമ ഓൺലൈൻ, സമ്പാദ്യം പ്രസിദ്ധീകരണങ്ങളിൽ ഫ്രീലാൻസ് ഫിനാൻസ് ജേണലിസ്റ്റ് എന്നീ നിലകളിലും പ്രവ‍ർത്തിച്ചിട്ടുണ്ട്. ജേണലിസത്തിൽ ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭീമ ബാലസാഹിത്യ പുരസ്കാര സമിതി ജൂറിഅം​ഗമായിരുന്നു.മലയാളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്