Please enable javascript.Gautam Adani,മുംബൈ ഭീകരാക്രമണവും തട്ടിക്കൊണ്ടുപോകലും, അപകടങ്ങളിൽനിന്ന് അത്‍ഭുതകരമായി രക്ഷപ്പെട്ട സമ്പന്നൻ - asias second richest man adani group chairman gautam adani survived mumbai terror attack and kidnapping - Samayam Malayalam

മുംബൈ ഭീകരാക്രമണവും തട്ടിക്കൊണ്ടുപോകലും, അപകടങ്ങളിൽനിന്ന് അത്‍ഭുതകരമായി രക്ഷപ്പെട്ട സമ്പന്നൻ

Samayam Malayalam 23 May 2021, 2:04 pm
Subscribe

ബിസിനസ് മിടുക്കും തടസ്സങ്ങളെ മറികടക്കാനുള്ള കഴിവും അദാനിയുടെ വിജയത്തിന് കാരണമായിട്ടുണ്ട്. വ്യക്തിപരമായ ജീവിതത്തിലും അദ്ദേഹം നിരവധി പ്രതിബന്ധങ്ങളെ മറികടന്നിരുന്നു.

asias second richest man adani group chairman gautam adani survived mumbai terror attack and kidnapping
മുംബൈ ഭീകരാക്രമണവും തട്ടിക്കൊണ്ടുപോകലും, അപകടങ്ങളിൽനിന്ന് അത്‍ഭുതകരമായി രക്ഷപ്പെട്ട സമ്പന്നൻ
ന്യൂഡൽഹി: ചൈനയുടെ വാട്ടർമാൻ എന്നറിയപ്പെടുന്ന ഷോങ് ഷന്‍ഷാനെ കടത്തിവെട്ടിയാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയായി മാറിയത്. ബ്ലൂംബെർഗ് ബില്യണയർ ഇൻഡെക്സ് അനുസരിച്ച് 66.5 ബില്യൺ (48 ലക്ഷം കോടി രൂപ) ഡോളറാണ് അദാനിയുടെ മൊത്തം ആസ്തി. അദാനിയുടെ ഗ്രൂപ്പ് കമ്പനികളായ അദാനി ഗ്രീൻ, അദാനി എന്റർപ്രൈസസ്, അദാനി ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നിവയുടെ ഓഹരികളിൽ ഒരുവർഷം കൊണ്ടുണ്ടായ കുതിച്ചുച്ചാട്ടമാണ് അദാനിയുടെ നേട്ടത്തിന് പിന്നിൽ.

​അപകടങ്ങളിൽനിന്ന് അത്‍ഭുതകരമായി രക്ഷപ്പെട്ട സമ്പന്നൻ

​അപകടങ്ങളിൽനിന്ന് അത്‍ഭുതകരമായി രക്ഷപ്പെട്ട സമ്പന്നൻ

ബിസിനസ് മിടുക്കും തടസ്സങ്ങളെ മറികടക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും ഈ വിജയത്തിന് കാരണമായിട്ടുണ്ട്. വ്യക്തിപരമായ ജീവിതത്തിലും അദ്ദേഹം നിരവധി പ്രതിബന്ധങ്ങളെ മറികടന്നിരുന്നു. മുംബൈ ഭീകരാക്രമണം, തട്ടിക്കൊണ്ടുപോകൽ എന്നിവയിൽനിന്നെല്ലാം വളരെ അത്‍ഭുതകരമായി രക്ഷപ്പെട്ട വ്യക്തിയാണ് അദാനി.

Also Read: ഏഷ്യയിലെ രണ്ടാമത്തെ ധനികൻ; ചൈനയിലെ ജലരാജാവിനെ കടത്തി ഗൗതം അദാനി

1998 ജനുവരി ഒന്നിനായിരുന്നു അദാനിയെയും സുഹൃത്ത് ശാന്തിലാൽ പട്ടേലിനേയും കർണാവതി ക്ലബ്ബിൽ നിന്ന് ഒരുസംഘം തോക്ക് ചൂണ്ടി കാറിൽ തട്ടിക്കൊണ്ടുപോയത്. 11 കോടി രൂപയായിരുന്നു അന്ന് ഗുണ്ടാസംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നതെന്ന് മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

​പ്രതികളെ കുറ്റവിമുക്തരാക്കി

​പ്രതികളെ കുറ്റവിമുക്തരാക്കി

അധോലോക ഗുണ്ടാത്തലവനായ ഫസ്ലു റഹ്മാൻ, ഭോഗിലാൽ ദാർജി അഥവാ മാമ എന്നിവർ ചേർന്നായിരുന്നു അദാനിയെ തട്ടിക്കൊണ്ടുപോയത്. കേസിലെ രണ്ട് പ്രധാന പ്രതികളായ ഇവരെ 2018 ൽ അഹമ്മദാബാദ് കോടതി കുറ്റവിമുക്തരാക്കി. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ഇവരുടെ പങ്ക് സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാലാണ് കോടതി ഇരുവരേയും കുറ്റവിമുക്തരാക്കിയത്. പ്രശസ്ത അഭിഭാഷകനായ കുനാൽ എൻ ഷായാണ് പ്രതികൾക്ക് വേണ്ടി ഹാജരായത്. കേസിൽ അറസ്റ്റിലായ മറ്റ് ആറ് പേരെയും കോടതി 2005ൽ കുറ്റവിമുക്തനാക്കിയിരുന്നു.

2008ലെ മുംബൈ ഭീകരാക്രമണം

2008ലെ മുംബൈ ഭീകരാക്രമണം

2008 നവംബർ 26 ന് മുംബൈയിലെ താജ് ഹോട്ടലിൽ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ നിന്ന് അതിസാഹസികമായാണ് അദാനി രക്ഷപ്പെട്ടത്. അന്ന് രാത്രി താജിലെ വെതർ ക്രാഫ്റ്റ് റെസ്റ്റോറന്റിൽ ദുബൈ പോർട്ട് സിഇഒ മുഹമ്മദ് ഷറഫിനൊപ്പം അത്താഴം കഴിക്കാനെത്തിയതായിരുന്നു അദ്ദേഹം. ആക്രമണ സമയത്ത് അദ്ദേഹം കെട്ടിടത്തിന്റെ ബേസ്മെന്റിൽ ഒളിക്കുകയായിരുന്നു. പിന്നീട് പട്ടാളമെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും തീവ്രവാദികളെ കീഴടക്കുകയും ചെയ്തപ്പോഴാണ് അദാനി അവിടെനിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയത്.

കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ