ആപ്പ്ജില്ല

എടിഎം ഇടപാടുകൾക്ക് ചാർജ് വർധിപ്പിയ്ക്കണം എന്ന് ആവശ്യപ്പെട്ട് ഓപ്പറേറ്റർമാർ

എടിഎമ്മിലൂടെ പണം പിൻവലിയ്ക്കുന്നതിന് ചെലവേറും. എടിഎം ഇടപാടുകൾക്ക് ചാർജ് വർധിപ്പിക്കണം എന്ന ആവശ്യവുമായി ഓപ്പറേറ്റർമാർ ആർബിഐയ്ക്ക് കത്ത് നൽകി.

Samayam Malayalam 15 Feb 2020, 2:28 pm
ന്യൂഡൽഹി: എടിഎം ഇടപാടുകൾക്ക് ചാർജ് വർധിപ്പിയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ. സൗജന്യ ട്രാൻസാക്ഷനുകളുടെ പരിധി കുറയ്ക്കണം എന്നും ആവശ്യമുണ്ട്. ആർബിഐയ്ക്കാണ് എടിഎം ഓപ്പറേറ്റർമാർ പരാതി നൽകിയിരിക്കുന്നത്.
Samayam Malayalam ATM
ATM


ഇല്ലെങ്കിൽ ബിസിനസിനെ ബാധിയ്ക്കുമെന്നും ഇത് പുതിയ എടിഎം ശാഖകൾ തുറക്കുന്നതിന് വെല്ലുവിളിയാകുമെന്നും ആണ് പരാമർശം. സൗജന്യ ട്രാൻസാക്ഷനുകൾക്ക് ശേഷമുള്ള ഓരോ ഇടപാടിനും 15 രൂപ വീതമാണ് ഇപ്പോൾ ഈടാക്കുന്നത്. ഇത് ഉയർത്തണം എന്നാണ് ആവശ്യം. നഗരങ്ങളിൽ അഞ്ച് സൗജന്യ ട്രാൻസാക്ഷനാണ് ഇടപാടുകാർക്കുള്ളത്.

Also Read: ലോകത്ത് എവിടെയും യുപിഐ സംവിധാനം ഉപയോഗിച്ച് പണം ഇടപാടുകൾ നടത്താൻ ആയേക്കും.എന്താണ് യുപിഐ സംവിധാനം?

10 ലക്ഷം പേരിൽ താഴെയുള്ള നഗര പ്രദേശങ്ങളിൽ പണം പിൻവലിയ്ക്കുന്നതിന് 17 രൂപയും അല്ലാത്ത ഇടപാടുകൾക്ക് 7 രൂപയും ഉയർത്തണമെന്ന് നിർദേശമുണ്ട്. അർദ്ധ നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ഇത് 18 രൂപ, 8 രൂപ എന്നിങ്ങനെയാക്കണം എന്നാണ് നിർദേശം. സൗജന്യ ട്രാൻസാക്ഷൻ പരിധി 6 തവണയാക്കണമെന്നും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്