ആപ്പ്ജില്ല

വളർത്തുനായയ്ക്ക് ഇൻഷുറൻസ് പരിരക്ഷ; വ്യത്യസ്തമായ പോളിസിയുമായി ബജാജ് അലയൻസ്

അന്താരാഷ്ട്ര ശ്വാന ദിനമായിരുന്ന ബുധനാഴ്ച (ഓഗസ്റ്റ് 26) ആണ് വളർത്തുമൃഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുനൽകുന്ന പുതിയ പോളിസി ബജാജ് പുറത്തിറക്കിയത്. വളർത്തുനായ്ക്കൾക്ക് പരിരക്ഷ നൽകുന്ന ഇന്ത്യയിലെ ഒരേയൊരു റീട്ടെയിൽ സമഗ്ര വളർത്തുമൃഗ ഇൻഷുറൻസ് ഉത്പന്നമാണിതെന്ന് കമ്പനി പറഞ്ഞു.

Samayam Malayalam 27 Aug 2020, 10:09 am
ഡൽഹി: വളർത്തുമൃഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുനൽകുന്ന പുതിയ പോളിസിയുമായി ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്. ബജാജ് അലയൻസ് പെറ്റ് ഡോഗ് ഇൻഷുറൻസ് പോളിസി എന്ന പേരിലുള്ള ഉത്പന്നം അന്താരാഷ്ട്ര ശ്വാന ദിനമായിരുന്ന ബുധനാഴ്ച (ഓഗസ്റ്റ് 26) ആണ് ബജാജ് പുറത്തിറക്കിയത്. വളർത്തുനായ്ക്കൾക്ക് പരിരക്ഷ നൽകുന്ന ഇന്ത്യയിലെ ഒരേയൊരു റീട്ടെയിൽ സമഗ്ര വളർത്തുമൃഗ ഇൻഷുറൻസ് ഉത്പന്നമാണിതെന്ന് കമ്പനി പറഞ്ഞു.
Samayam Malayalam bajaj allianz general insurance launched insurance policy for pet dogs
വളർത്തുനായയ്ക്ക് ഇൻഷുറൻസ് പരിരക്ഷ; വ്യത്യസ്തമായ പോളിസിയുമായി ബജാജ് അലയൻസ്


വളർത്തുനായയ്ക്ക് ഇൻഷുറൻസ്

ശസ്ത്രക്രിയയ്ക്കും ഹോസ്പിറ്റലൈസേഷനുമുള്ള ചെലവുകൾ പോളിസിയിൽ നിർബന്ധമായും ലഭിക്കും. മോർട്ടാലിറ്റി ബെനിഫിറ്റ് കവർ, ടെർമിനൽ ഡിസീസസ് കവർ, ലോംഗ് ടേം കെയർ കവർ, ഒപിഡി കവർ, നായ മോഷണം പോയാലോ/ നഷ്ടപ്പെട്ടലോ/ വഴിതെറ്റിയാലോ ഉള്ള കവർ, തേർഡ് പാർട്ടി ബാധ്യത കവർ എന്നിങ്ങനെയുള്ള ആറ് ഓപ്ഷണൽ കവറിൽ നിന്ന് ആവശ്യമുള്ളത് തെരഞ്ഞെടുക്കാവുന്നതാണ്.

നിർദ്ദിഷ്ട രോഗങ്ങളുടെ ചികിത്സ ചെലവുകൾ, പരിക്കുകൾ, ശസ്ത്രക്രിയകൾ, ആശുപത്രിയിൽ പ്രവേശിക്കൽ, അസുഖങ്ങൾ മൂലമുള്ള മരണം, അപകടത്തിന്റെ ഫലമായുണ്ടാകുന്ന മരണം എന്നിവയും പോളിസിയിൽ ഉൾപ്പെടുന്നു. ഇൻഷുറൻസ് പോളിസി കവറേജുള്ള നായയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പോളിസി ഇഷ്യു ചെയ്ത നിമിഷം മുതൽ കാത്തിരിപ്പ് കാലയളവില്ലാതെ പരിരക്ഷിക്കപ്പെടുന്നു.

Also Read: കൊറോണ: ഫ്രൈഡ് ചിക്കനില്‍ മുക്കിയ 'വിരല്‍ നുണയാന്‍' പറയാന്‍ കെഎഫ്‍സിക്ക് പേടി; പരസ്യവാചകം മാറും

വളർത്തുനായ മോഷണം പോകുകയോ നഷ്ടപ്പെടുകയോ ചെയ്യുക, നായ മറ്റൊരാളെ ആക്രമിക്കുകയോ വസ്തുവകകൾ നശിപ്പിക്കുകയോ നായ മൂലം ഒരാൾക്ക് മരണം സംഭവിക്കുകയോ ചെയ്താൽ ഇൻഷുറൻസ് പരിരക്ഷയ്ക്കൊപ്പം ഉടമയ്ക്ക് നിയമപരമായ സംരക്ഷണവും ലഭിക്കുന്നു.

ഇൻഷുറൻസ് പ്രീമിയം

315 രൂപ (ജിഎസ്ടി ഒഴികെ) മുതൽ ബജാജ് അലയൻസ് പെറ്റ് ഡോഗ് ഇൻഷുറൻസ് പോളിസി പ്രീമിയം ആരംഭിക്കുന്നു. പ്രായം, വലുപ്പം, ലിംഗഭേദം, തിരഞ്ഞെടുത്ത കവറുകൾ, തിരഞ്ഞെടുത്ത പ്ലാൻ, തിരഞ്ഞെടുത്ത ഇൻഷ്വർ എന്നിവ അടിസ്ഥാനമാക്കി ഇത് വ്യത്യാസപ്പെടാം. ആർ‌എഫ്‌ഐഡി ടാഗിംഗിന്റെ കാര്യത്തിൽ ഇൻ‌ഷുറർ‌ പ്രകാരം പ്രീമിയത്തിൽ‌ 5 ശതമാനം കിഴിവ് ലഭിക്കും.

ഏതൊക്കെ വളർത്തുനായകൾക്ക് പരിരക്ഷ ലഭിക്കും

പെഡിഗ്രി, നോൺ-പെഡിഗ്രി, ക്രോസ്-ബ്രെഡ്, എക്സോട്ടിക് ഇനങ്ങൾ എന്നീ വിഭാഗത്തിലുള്ള വളർത്തുനായകൾക്കും പോളിസി സമഗ്രമായ കവറേജ് നൽകുന്നു. ഇതുകൂടാതെ വളർത്തുനായയുടെ ഇനത്തെ അടിസ്ഥാനമാക്കി ചെറിയ, ഇടത്തരം, വലുത് എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

Also Read: സ്വന്തം കാൽപാദങ്ങൾ കാണിച്ച് പ്രതിമാസം യുവാവ് സമ്പാദിക്കുന്നത് 3 ലക്ഷം രൂപ !

പ്രായ കൂടുതലുള്ള ഒരു നായയുടെ മെഡിക്കൾ പരിശോധനകൾ ഈ പോളിസിയുടെ പരിധിയിൽ ഉൾപ്പെടുന്നില്ല. എന്നാൽ പോളിസി കാലയളവിലുടനീളം വളർത്തുമൃഗങ്ങൾക്ക് സാധാരണ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിയിട്ടുണ്ടെങ്കിൽ അത്തരം നായകൾക്ക് ഇൻഷുറസ് പരിരക്ഷ നൽകും.

വളർത്തുനായകളുടെ പ്രായം

3 മാസം മുതൽ 10 വയസ് വരെ പ്രായമുള്ള വളർത്തുനായകൾക്ക് മാത്രമാണ് പെറ്റ് ഡോഗ് ഇൻഷുറൻസ് പോളിസി പരിരക്ഷ നൽകുക. ഭീമൻ നായയ്ക്ക് നാല് വയസുമുതലും ചെറിയ, ഇടത്തരം, വലിയ നായകൾക്ക് ഏഴുവയസുമാണ് പോളിസിയിൽ അംഗമാകാനുള്ള പ്രായം. ചെറിയ, ഇടത്തരം, വലിയ നായകൾക്ക് 10 വയസ് വരെയാണ് പോളിസി കാലാവധി. ആറുവയസ് മുതൽ 10 വയസ് വരെയാണ് ഭീമൻ നായകളുടെ മെച്വൂരിറ്റി കാലാവധി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്