ആപ്പ്ജില്ല

കൊവിഡ് കാലത്തും ബാങ്ക് വായ്പകളും നിക്ഷേപങ്ങളും വളരുന്നു

കൊവിഡ് വ്യാപനം തുടരുമ്പോഴും സെപ്റ്റംബറിലെ രണ്ടാഴ്ച ബാങ്കുകളുടെ മൊത്തം നിക്ഷേപങ്ങളിലും വായ്പകളിലും വര്‍ധനയുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോൾ വായ്പകൾ കുറവാണ്.

Samayam Malayalam 26 Sept 2020, 12:26 pm
ന്യൂഡൽഹി: കൊവിഡ് കാലത്തും ബാങ്കുകളുടെ മൊത്തം വായ്പകളും നിക്ഷേപങ്ങളും ഉയരുന്നു. സെപ്റ്റംബര്‍ 11 വരെ ബാങ്ക് വായ്പകൾ 5.26 ശതമാനം ഉയര്‍ന്ന് 102.24 ലക്ഷം കോടി രൂപയായി ആണ് മാറിയത്. അതേസമയം നിക്ഷേപങ്ങളിൽ 11.98 ശതമാനം വളര്‍ച്ചയുണ്ട്. സെപ്റ്റംബര്‍ 11 വരെയുള്ള കണക്ക് അനുസരിച്ച് 142.48 ലക്ഷം കോടി രൂപയായി ആണ് മൊത്തം നിക്ഷേപങ്ങൾ ഉയര്‍ന്നത്.
Samayam Malayalam Bank Loan
ബാങ്ക് വായ്പകൾ


2019 സെപ്റ്റംബര്‍ 13 വരെയുള്ള കണക്ക് അനുസരിച്ച് മൊത്തം വായ്പകൾ 97.13 ലക്ഷം കോടി രൂപയായിരുന്നു. നിക്ഷേപങ്ങൾ 127.22 ലക്ഷം കോടി രൂപയും. അതേസയമയം വാര്‍ഷികാടിസ്ഥാനത്തിൽ ഉള്ള വളര്‍ച്ചാ നിരക്കിൽ മറ്റു മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവുണ്ട്. ജൂലൈയിൽ 6.7 ശതമാനം ആയിരുന്നു ബാങ്ക് വായ്പകളിലെ വര്‍ധന എങ്കിലും മുൻ വര്‍ഷം ജൂലൈയിൽ ഇത് 11.4 ശതമാനം ആയിരുന്നു.

Also Read: കുപ്പി വെള്ളം വിറ്റ് ശത കോടീശ്വരൻ; ചൈനീസ് അതിസമ്പന്നരിലെ ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി

വായ്പാ വളര്‍ച്ച കുറഞ്ഞ തോതിൽ ആണ്. ജൂലൈയിൽ 0.8 ശതമാനം ആയിരുന്നു വളര്‍ച്ചാ നിരക്ക്. 2019 ജൂലൈയിൽ ഇത് 6.1 ശതമാനം ആയിരുന്നു. കാര്‍ഷിക പ്രവൃത്തികളിൽ 5.4 ശതമാനം വളര്‍ച്ചയുണ്ട്. മുൻവര്‍ഷം ഇത് 6.8 ശതമാനം ആയിരുന്നു.

സേവന മേഖലയിൽ ഉള്ള വായ്പകൾ കുത്തനെ ഉയരുന്നുണ്ട്. 2020 ജൂലൈയിൽ 10.1 ശതമാനം ആണ് വളര്‍ച്ച. വ്യക്തിഗത ലോണുകൾ ജൂലൈയിൽ 11.12 ശതമാനം ആണ് വളര്‍ന്നത്. 2019 ജൂലൈയിൽ ഇത് 17 ശതമാനം ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാൾ നേട്ടമുണ്ടാക്കിയത് വാഹന വായ്പകളാണ്. ജൂലൈയിൽ 8.1 ശതമാനം ആണ് വായ്പകൾ ഇടിഞ്ഞത്. മുൻ വര്‍ഷം ഇതേ സമയം 4.9 ശതമാനം ആയിരുന്നു വളര്‍ച്ച

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്