ആപ്പ്ജില്ല

മാർച്ച് 27-ന് ദേശീയ ബാങ്ക് പണിമുടക്ക്

അടുത്തയാഴ്ച്ച ബാങ്കുകൾ പ്രവർത്തിയ്ക്കുന്നത് നാലു ദിവസം മാത്രം. 27-ാം തിയതി ദേശീയ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതാണ് ഇതിനു കാരണം. പൊതുമേഖലാ ബാങ്കുകളുടെ ലയനം ചൂണ്ടിക്കാട്ടിയാണ് ബാങ്ക് പണിമുടക്ക്.

Samayam Malayalam 18 Mar 2020, 10:41 am
കൊച്ചി: മാർച്ച് 27 ന് ദേശീയ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്കിങ് സംഘടനകൾ. 28-ാം തിയതി ബാങ്ക് അവധി ദിവസവും 29-ാം തിയതി ഞായറാഴ്ച്ചയുമായതിനാൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞു കിടക്കും. അടുത്തയാഴ്ച്ച നാലു ദിവസം മാത്രമേ ബാങ്കുകൾ പ്രവർത്തിക്കുകയുള്ളൂ എന്നതിനാൽ ഇടപാടുകാർ ജാഗ്രത പുലർത്തണം.
Samayam Malayalam Bank Strike


Also Read: പൊതു മേഖലാ ബാങ്കുകളുടെ ലയനത്തിന് മന്ത്രിസഭാ അനുമതി

പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിനെതിരെയാണ് സമരം നടത്തുന്നത്. വിവിധ ബാങ്ക് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ആണ് സമരം.

ഏപ്രിൽ ഒന്നു മുതലാണ് പത്തു പൊതുമേഖലാ ബാങ്കുകളുടെ ലയനം പ്രാബല്യത്തിൽ വരുന്നത്. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ ഓറിയൻറ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും. രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായിരിക്കും ഇത്. സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലാണ് ലയിക്കുക. ആന്ധ്രാ ബാങ്ക്, കോ‍ര്‍പ്പറേഷൻ ബാങ്ക് എന്നിവ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ആണ് ലയിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്