ആപ്പ്ജില്ല

മദ്യ വിൽപനയ്ക്ക് ആപ്പ് ഒഴിവാക്കി, ടോക്കണും വേണ്ട

ബിവറേജസ് കോർപറേഷനിലെ ഔട്ട്ലറ്റുകളിലൂടെയുള്ള മദ്യ വിൽപനയ്ക്ക് ഇനി ആപ്പും ടോക്കണും വേണ്ട. അതേസമയം ആപ്പ് ഒഴിവാക്കിയെങ്കിലും കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കണം വിൽപന.

Samayam Malayalam 16 Jan 2021, 6:05 pm
തിരുവനന്തപുരം: ബിവറേജസ് കോർപറേഷനിലെ ഔട്ട്ലറ്റുകളിലൂടെയുള്ള മദ്യ വിൽപനയ്ക്ക് സർക്കാർ അവതരിപ്പിച്ച ആപ്പ് ഒഴിവാക്കി. ബെവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആപ്പ് അവതരിപ്പിച്ചതുമുതൽ നേരിട്ട ഭീമമായ നഷ്ടമാണ് ഇത്തരമൊരു നടപടി എടുക്കാൻ ബെവ്കോയെ പ്രേരിപ്പിച്ചത്. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ 2020 മെയ് 28 ലാണ് മദ്യവിതരണത്തിന് ആപ്പ് ഏർപ്പെടുത്തിയത്.
Samayam Malayalam മദ്യ വിൽപനയ്ക്ക് ആപ്പ് ഒഴിവാക്കി, ടോക്കണും വേണ്ട
മദ്യ വിൽപനയ്ക്ക് ആപ്പ് ഒഴിവാക്കി, ടോക്കണും വേണ്ട


അതേസമയം ആപ്പ് ഒഴിവാക്കിയെങ്കിലും കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കണം വിൽപന. ടോക്കണില്ലാത്ത പഴയ സംവിധാനത്തിലേക്ക് പോകണമെന്നും ശാരീരിക അകലം പാലിച്ച് വിൽപന നടത്താൻ സൗകര്യമൊരുക്കണമെന്നും എംഡി കത്തിൽ ആവശ്യപ്പെട്ടു. ബെവ്കോയുടെ 265 ഔട്ട്ലറ്റുകളിൽ മുൻപ് ഒരു ദിവസം ശരാശരി 22 കോടിരൂപ മുതൽ 32 കോടി രൂപവരെയുള്ള കച്ചവടം നടന്നിരുന്നു.

Also Read: കൊവിഡ് വാക്സിൻ എത്തി; സിറിഞ്ച് രൂപത്തിലുള്ള കേക്ക് ഉണ്ടാക്കി ബേക്കറിയുടമയുടെ ആഘോഷം !

എന്നാൽ ആപ്പിലൂടെയുള്ള ടോക്കൺ ഏർപ്പെടുത്തിയതോടെ ഇത് പകുതിയായി കുറഞ്ഞു. കൺസ്യൂമർഫെഡിന്റെ പ്രതിദിന വിൽപന ശരാശരി 6 കോടി രൂപയായിരുന്നു. ഇത് ശരാശരി 2.5 കോടിയായി കുറഞ്ഞു. പ്രീമിയം കൗണ്ടറിലൂടെ 800ഉം സാധാരണ കൗണ്ടറിലൂടെ 600‌ഉം ടോക്കണാണ് ബെവ്ക്യൂ ആപ്പിലൂടെ നൽകിയിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്