ആപ്പ്ജില്ല

എയർടെൽ 10,000 രൂപ കുടിശ്ശിക നൽകി; വോഡഫോണിൻറെ അപേക്ഷ നിരസിച്ച് സുപ്രീം കോടതി

സുപ്രീം കോടതി ഉത്തരവിനേ തുടർന്ന് എജിആർ കുടിശ്ശിക ഇനത്തിലെ 10,000 കോടി രൂപ ടെലികോം വകുപ്പിന് നൽകി ഭാരതി എയർടെൽ. ബാക്കി തുക ഉടൻ നൽകും. അതേസമയം കൂടുതൽ സമയം അനുവദിയ്ക്കണമെന്ന് വോഡഫോൺ ഐഡിയയുടെ ആവശ്യം സുപ്രീം കോടതി തള്ളി

Samayam Malayalam 17 Feb 2020, 6:19 pm
ന്യൂഡൽഹി: സ്പെക്ട്രം ഫീസ്, എജിആർ ഇനത്തിൽ ടെലികോം കമ്പനികൾ നൽകാനുള്ള കുടിശ്ശിക ഉടൻ നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ ഭാരതി എയർടെൽ 10,000 കോടി രൂപ കുടിശ്ശിക അടച്ചു. ഭാരതി എയർടെല്ലിൻറെ 9,500 കോടി രൂപയും ഭാരതി ഹെക്സകോം ലിമിറ്റഡിൻറെ 500 കോടി രൂപയുമാണ് കുടിശ്ശിക നൽകിയത്.
Samayam Malayalam Airtel
Airtel


ഫെബ്രുവരി 20-ന് മുമ്പ് 10,000 രൂപ കുടിശ്ശിക അടച്ചു തീർക്കണമെന്ന് ടെലികോം വകുപ്പ് എയർടെല്ലിനോട് ആവശ്യപ്പെട്ടിരുന്നു. ബാക്കി തുക പിന്നീട് നൽകണമെന്നാണ് ഉത്തരവ്. 35,586 കോടി രൂപയോളമാണ് എയർടെൽ സർക്കാരിന് നൽകാനുള്ളത്.

Also Read: ടെലികോം കുടിശ്ശിക; കൂടുതൽ സമയം ആവശ്യപ്പെട്ട് വോഡഫോൺ ഐഡിയ

അതേസമയം തിങ്കളാഴ്ച്ച 2,500 കോടി രൂപ കുടിശ്ശിക അടയ്ക്കാനേ കഴിയൂ എന്ന വോഡഫോണിൻറെ വാദം സുപ്രീം കോടതി നിരസിച്ചു. വെള്ളിയാഴ്ച്ചയ്ക്കുള്ളിൽ 1,000 കോടി രൂപ കൂടെ അടയ്ക്കാം എന്ന കമ്പനിയുടെ വാദം ചെവിക്കൊണ്ടില്ല. 1.47 ലക്ഷം കോടി രൂപയോളമാണ് ടെലികോം കമ്പനികൾ സർക്കാരിന് നൽകാനുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്