ആപ്പ്ജില്ല

BSNL 4 ജി തുടങ്ങി;ഇന്ത്യയിലാദ്യമായി ഇടുക്കിയിൽ

4 ജിയിലേക്കുള്ള ആദ്യ ചുവടു വയ്ക്കുകയാണു ബിഎസ്എൻഎൽ

TNN 8 Feb 2018, 5:06 pm
കൊച്ചി: ഇനി ബിഎസ്എൻഎല്ലും 4 ജി യുഗത്തിൽ. 4 ജി സേവനം ആരംഭിക്കണമെന്ന ദീർഘനാളത്തെ ആവശ്യം പരിഗണിച്ച്, 4 ജിയിലേക്കുള്ള ആദ്യ ചുവടു വയ്ക്കുകയാണു ബിഎസ്എൻഎൽ എന്ന പൊതുമേഖലാ കമ്പനി. കേരളത്തിലാണു 4ജി ആദ്യം അവർ അവതരിപ്പിച്ചിരിക്കുന്നത്.
Samayam Malayalam bsnl started 4g services in idukki
BSNL 4 ജി തുടങ്ങി;ഇന്ത്യയിലാദ്യമായി ഇടുക്കിയിൽ


ഇടുക്കി ജില്ലയിലെ അഞ്ചു ടവറുകൾ കേന്ദ്രീകരിച്ചാണു 4ജി സേവനം രാജ്യത്താദ്യമായി ബിഎസ്എൻഎൽ നടപ്പാക്കുന്നത്. ഉടുമ്പൻചോല, ഉടുമ്പൻചോല ടൗൺ, കല്ലുപാലം, ചെമ്മണ്ണാർ, സേനാപതി എന്നീ ടവറുകളാണു 4ജിയിലേക്കു മാറുന്നത്. ടവറുകൾ കമ്മിഷൻ ചെയ്തുകഴിഞ്ഞു. നിലവിൽ ബിഎസ്എൻഎല്ലിന്റെ പക്കലുള്ള സ്പെക്ട്രം കൊണ്ടു തന്നെയാണു 4 ജി സേവനവും ആരംഭിക്കുന്നത്.

മാർച്ചോടെ കൂടുതൽ ടവർ സൈറ്റുകളെ 4 ജി വേഗം നൽകാൻ പര്യാപ്തമാക്കാനാകുമെന്നാണ് അവകാശപ്പെടുന്നത്. രാജ്യത്ത് ആദ്യം ബിഎസ്എൻഎൽ 4 ജി സേവനം ആരംഭിക്കുന്നതു കേരളത്തിലാകുമെന്നു സിഎംഡി അനുപം ശ്രീവാസ്തവ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്