ആപ്പ്ജില്ല

സംരംഭകർക്കായുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ അറിയാം

രാജ്യത്തെ സംരംഭക മേഖലയെ പ്രോത്സാഹിപ്പിക്കാനും നിക്ഷേപം ആകർഷിയ്ക്കാനും കേന്ദ്ര ബജറ്റ് ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. കോർപ്പറേറ്റ് നികുതി കുറച്ചതും ചെറുകിട സംരംഭകരുടെ വായ്പാ പരിധി ഉയർത്തിയതും ഒക്കെ ഇതിന് തെളിവാണ്. എന്നാൽ എംഎസ്എംഇ മേഖലയിൽ കാര്യമായ പ്രഖ്യാപനങ്ങൾ ഇല്ലെന്നതും ശ്രദ്ധേയമാണ്.

Samayam Malayalam 3 Feb 2020, 10:10 am
കൊച്ചി: വ്യക്തിഗത ആദായ നികുതിയിൽ പ്രഖ്യാപിച്ച ഇളവുകൾ പോലെ കോർപ്പറേറ്റുകൾക്കും സ്റ്റാർട്ടപ്പുകൾക്കും ബജറ്റിൽ നികുതി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംരംഭകർക്കുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ.
Samayam Malayalam msme
msme


നിലവിലെ സംരംഭങ്ങൾക്ക് കോർപ്പറേറ്റ് നികുതി 22 ശതമാനം. സ്റ്റാർട്ടപ്പുകളുടെ നികുതി ഇളവിനുള്ള വിറ്റുവരവ് പരിധി 100 കോടിയായി ഉയർത്തിയിട്ടുണ്ട് എന്നതാണ് സവിശേഷത. പുതിയതായി തുടങ്ങുന്ന മറ്റുള്ള സംരംഭങ്ങൾക്ക് ഇത് 15 ശതമാനം ആയിരിക്കും. സ്റ്റാർട്ടപ്പ് സംരംഭകർക്ക് ലഭിയ്ക്കുന്ന കമ്പനി ഓഹരികൾക്കും അഞ്ച് വർഷത്തേക്ക് നികുതി ഇളവു ലഭിയ്ക്കും. ഓഡിറ്റ് പരിധിയ്ക്കുള്ള വിറ്റു വരവിൻറെ പരിധി ഒരു കോടി രൂപയിൽ നിന്ന് അഞ്ചു കോടി രൂപയായി ഉയർത്തി.

Also Read: ആരോഗ്യ മേഖലയിൽ കാര്യമായ വിഹിതം ഉയർത്തിയില്ല; വകയിരുത്തിയിരിക്കുന്നത് 69,000 കോടി രൂപ

രാജ്യത്ത് മൊബൈൽ ഫോൺ നിർമാണം ഉൾപ്പെടെ കൂടുതൽ പ്രോത്സാഹിപ്പിക്കും. ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമാണത്തിനായി പുതിയ ശൃംഖല സ്ഥാപിയ്ക്കും. ഇത് ഇന്ത്യയുടെ നിർമാണ മേഖലയെ ശക്തിപ്പെടുത്തും. നിക്ഷേപം സുസമമാക്കാൻ ഇൻവെസ്റ്റ്മെൻറ് ക്ലിയറൻസ് സെൽ സ്ഥാപിയ്ക്കും എന്നും പ്രഖ്യാപനം ഉണ്ട്. ഇത് പുതിയ സംരംഭങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിയ്ക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്