ആപ്പ്ജില്ല

പരസ്യചിത്രങ്ങളിൽ തൽക്കാലം കിങ് ഖാൻ വേണ്ട; ഒഴിവാക്കി ബൈജൂസ്

ഷാരൂഖ് ഖാൻ അഭിനയിച്ച പരസ്യ ചിത്രങ്ങൾ താൽക്കാലികമായി പിൻവലിച്ച് ഓൺലൈൻ ലേണിങ് പ്ലാറ്റ്‍ഫോമും ഏറ്റവും വലിയ എഡ്ടെക് കമ്പനിയുമായ ബൈജൂസ്. മകൻ ആര്യൻഖാൻ അറസ്റ്റിലായതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് പരസ്യം പിൻവലിക്കാൻ കാരണം.

Samayam Malayalam 11 Oct 2021, 4:00 pm

ഹൈലൈറ്റ്:

  • ഷാരൂഖ് ഖാൻെറ പരസ്യങ്ങൾ താൽക്കാലികമായി പിൻവലിച്ച് ബൈജൂസ്
  • ആര്യൻഖാൻ അറസ്റ്റിലായതിനെ തുടര്‍ന്നാണ് നടപടി

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Byjus App
ബൈജൂസ് ആപ്പ്
മകൻ ആര്യൻഖാൻ അറസ്റ്റിലായതോടെ ഷാരൂഖ് ഖാൻ അഭിനയിക്കുന്ന പരസ്യ ചിത്രങ്ങൾ താൽക്കാലികമായി പിൻവലിച്ച് ഓൺലൈൻ ലേണിങ് പ്ലാറ്റ്‍ഫോമായ ബൈജൂസ്. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതിഷേധം ശക്തമായതോടെയാണ് പരസ്യ ചിത്രം പിൻവലിച്ചത് എന്നാണ് സൂചന.
രാജ്യത്തെ ഏറ്റവും വലിയ എഡ്ടെക്ക് കമ്പനിയാണ് ബെെജൂസ്. 2017 മുതൽ ബൈജൂസിൻെറ ബ്രാൻഡ് അംബാസഡറായിരുന്നു ഷാരൂഖ് ഖാൻ. കിങ്ഖാൻെറ എൻഡോഴ്സമൻറ് ബൈജൂസിന് ഗുണം ചെയ്തിരുന്നു. അതേസമയം പരസ്യങ്ങൾ താൽക്കാലികമായി ആണ് പിൻവലിച്ചതെന്നാണ് സൂചന. വിവാദമുണ്ടായി കുറച്ച് ദിവസങ്ങൾക്ക് ശേഷം സമൂഹമാധ്യമ പ്ലാറ്റ്‍ഫോമുകളിലെ ഉൾപ്പെടെ ഷാരൂഖ് നായകനായ പരസ്യ ചിത്രങ്ങൾ നിര്‍ത്തി വക്കാനാണ് കമ്പനിയുടെ തീരുമാനം. എൻഡോഴ്സ്മൻറ് ഡീലിൻെറ അടിസ്ഥാനത്തിൽ അഡ്വാൻസായി പണം നൽകിയാണ് താരം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നത്.

ബ്രാൻഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് ഷാരൂഖ് ഖാനെ നീക്കം ചെയ്തോ എന്ന കാര്യം ബൈജൂസ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. മൂന്ന് കോടി മുതൽ നാല് കോടി രൂപ വരെ വാര്‍ഷികാടിസ്ഥാനത്തിൽ ചെലവഴിച്ചാണ് എൻഡോഴ്സ്മൻറ് ഡീൽ എന്ന് വിവിധ റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ബൈജുവിൻെറ നിക്ഷേപകരിൽ ടെൻസെന്റ് ഹോൾഡിംഗ്സ്, ലൈറ്റ്സ്പീഡ് ഇന്ത്യ പാർട്ണേഴ്സ്, സെക്വോയ ക്യാപിറ്റൽ ഇന്ത്യ എന്നീ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു. അടുത്തിടെ യുബിഎസ്, സ്വകാര്യ ഇക്വിറ്റി ഭീമനായ ബ്ലാക്ക്സ്റ്റോൺ, അബുദാബി സ്റ്റേറ്റ് ഫണ്ട് എഡിക്യു, ഫീനിക്സ് റൈസിംഗ് തുടങ്ങിയ വിദേശ സ്ഥാപനങ്ങളും കമ്പനിയിൽ പണം മുടക്കിയിരുന്നു.

Also Read: യൂട്യൂബറാണ്; പക്ഷേ വരുമാനം കോര്‍പ്പറേറ്റ് സിഇഒമാരുടെ ശമ്പളത്തേക്കാൾ കൂടുതൽ!

ആര്യൻഖാൻ അറസ്റ്റിലായതോടെ ഷാരൂഖ് പരസ്യങ്ങൾക്കെതിരെ ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമ പ്ലാറ്റ്‍ഫോമുകളിലും പ്രതിഷേധം ശക്തമായിരുന്നു. ബൈജൂസിനെ മാത്രമല്ല ഹ്യൂണ്ടായി, എൽജി, ദുബായി ടൂറിസം, റിലയൻസ് ജിയോ തുടങ്ങിയ ബ്രാൻഡുകളെയും ഷാരൂഖ് ഖാൻ പ്രതിനിധീകരിക്കുന്നുണ്ട്. ഏറ്റവും വലിയ എൻഡോഴ്സ്മൻറ് ഡീലുകളിൽ ഒന്നു തന്നെയാണ് ബൈജൂസുമായുള്ളത്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ എഡ്ടെക്ക് സ്റ്റാര്‍ട്ടപ്പുകളിൽ ഒന്ന് കൂടെയാണ് ബൈജൂസ്. 1800 കോടി ഡോളറാണ് മൂല്യം.

സെലിബ്രിറ്റി ബ്രാൻഡ് വാല്യുവേഷൻ റിപ്പോർട്ട് അനുസരിച്ച്, 2020-ൽ ഷാരൂഖ് ഖാൻെറ ബ്രാൻഡ് മൂല്യം 5.1 കോടി ഡോളർ ആണ്. ഈ പട്ടികയിൽ ഇദ്ദേഹം നാലാം സ്ഥാനത്താണ്. 2021-ലെ ഫോബ്സ് സമ്പന്ന പട്ടിക അനുസരിച്ച് ഷാരൂഖ് ഖാൻെറ വ്യക്തിഗത ആസ്തി ഏകദേശം 69. കോടി ഡോളറാണ്. റെഡ് ചില്ലീസ് എന്ന പ്രൊഡക്ഷൻ ഹൗസും ഇദ്ദേഹത്തിൻറ ഉടമസ്ഥതയിലാണ്.ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻെറ സഹ ഉടമ എന്ന നിലയിലുമുണ്ട് വരുമാനം. ഇതിന് പിന്നാലെയാണ് വിവിധ എൻഡോഴ്സമൻറ് ഡീലുകൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്