ആപ്പ്ജില്ല

മോറട്ടോറിയം നീക്കി; ലക്ഷ്മി വിലാസ് ബാങ്ക് ഡിബിഎസ് ബാങ്കിൽ ലയിക്കുന്നതിന് മന്ത്രിസഭാ അംഗീകാരം

ലക്ഷ്മി വിലാസ് ബാങ്ക് ഡിബിഎസ് ബാങ്കിൽ ലയിക്കാൻ അനുമതി നൽകി. ബാങ്കിൽ നിന്ന് പിൻവലിയ്ക്കാവുന്ന തുകയ്ക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന നിയന്ത്രണം നീക്കി.

Samayam Malayalam 25 Nov 2020, 7:48 pm
ന്യൂഡൽഹി: ലക്ഷ്മിവിലാസ് ബാങ്ക്, സിങ്കപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഡിബിഎസ് ബാങ്കിൻെറ ഇന്ത്യൻ ഘടകത്തിൽ ലയിക്കുന്നതിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം. ലയനം സംബന്ധിച്ച കരടു വിജ്ഞാപനം ആര്‍ബിഐ നേരത്തെ പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ ഡിബിഎസ് ബാങ്ക് മുഖേനയാകും ലക്ഷ്മി വിലാസ് ബാങ്ക് ശാഖകൾ പ്രവര്‍ത്തിയ്ക്കുക.
Samayam Malayalam Lakshmi Vilas Bank
ലക്ഷ്മി വിലാസ് ബാങ്ക്


മൂന്ന് വര്‍ഷത്തിൽ ഏറെയായി സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട ലക്ഷ്മി വിലാസ് ബാങ്കിന് ആര്‍ബിഐ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഉപഭോക്താക്കൾക്ക് ഡിസംബര്‍ 16 വരെ 25,000 രൂപ മാത്രമാണ് അക്കൗണ്ടിൽ നിന്ന് പിൻവലിയ്ക്കാൻ അനുമതി നൽകിയിരുന്നത്. എന്നാൽ മോറട്ടോറിയം നീങ്ങുന്നതോടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ നിക്ഷേപം പിൻവലിയ്ക്കാം .

Also Read: പണത്തിന് അത്യാവശ്യം വന്നോ? ഒരു കോടി രൂപ വരെ ഗോൾഡ് ലോൺ

2,500 കോടി രൂപ മുതൽ മുടക്കിയാണ് ഡിബിഎസ് ബാങ്ക് ലക്ഷ്മി വിലാസ് ബാങ്ക് ഏറ്റെടുക്കുന്നത്. ലക്ഷ്മി വിലാസ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് നേരത്തെ അസാധുവാക്കിയിരുന്നു.ലയനം നടക്കുന്നതോടെ ലക്ഷ്മി വിലാസ് ബാങ്കിൻെറ 590-ഓളം ശാഖകൾ ഡിബിഎസ് ബാങ്കിന് സ്വന്തമാവുകയാണ്.

ലക്ഷ്മി വിലാസ് ബാങ്കിൻെറ ഏതെങ്കിലും ശാഖകൾ അടയ്ക്കുന്നതിനോ, മാറ്റുന്നതിനോ ഒക്കെ ഡിബിഎസ് ബാങ്കിന് പൂര്‍ണ അധികാരമുണ്ടായിരിയ്ക്കും.1968-ലാണ് ഡിബിഎസ് ബാങ്ക് ആരംഭിയ്ക്കുന്നത്. 12 വര്‍ഷം മുമ്പാണ് ഇന്ത്യയിൽ എത്തുന്നത്. ലക്ഷ്മി വിലാസ് ബാങ്കിൻെറ ചില്ലറ, ചെറുകിട, ഇടത്തരം ഉപഭോക്താക്കളെല്ലാം ഡിബിഎസ് ബാങ്കിൻെറ ഉടമസ്ഥതിയിലാകുന്നത് രാജ്യമെമ്പാടും ബിസിനസ് വിപുലീകരിയ്ക്കാൻ ബാങ്കിന് സഹായകരമാകും

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്