ആപ്പ്ജില്ല

എട്ടു വര്‍ഷം കൊണ്ട് കാനറാ ബാങ്ക് എഴുതിത്തള്ളിയത് 47,000 കോടി രൂപയുടെ ലോൺ

കിട്ടാക്കടം പെരുകുന്ന ബാങ്കുകളിൽ കാനറാബാങ്കും. പ്രതിവര്‍ഷം നൂറുകണക്കിന് കോടികളാണ് എഴുതിത്തള്ളുന്നത്. അതേസമയം വൻകിടകോര്‍പ്പറേറ്റ് ലോണുകൾ എടുത്ത് തിരിച്ചടയ്ക്കാത്തവരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ ബാങ്കോ സര്‍ക്കാരോ തയ്യാറല്ല

Samayam Malayalam 21 Oct 2020, 11:45 am
കൊച്ചി: കിട്ടാക്കടം പെരുകുന്നു. മറ്റ് പൊതുമേഖലാ ബാങ്കുകളുടെ നിരയിൽ കാനറാ ബാങ്ക് ഒട്ടും പിന്നിൽ അല്ല. ബാങ്ക് എഴുതിത്തള്ളുന്നത് ആയിരക്കണക്കിന് കോടികളുടെ കോര്‍പ്പറേറ്റ് വായ്പകളാണ് എട്ടുവര്‍ഷം കൊണ്ട് കാനറാ ബാങ്ക് എഴുതിത്തള്ളിയത് 47,310 കോടി രൂപയുടെ ലോൺ ആണ്. തിരിച്ചു പിടിയ്ക്കാൻ ആയത് 19 ശതമാനം ലോൺ മാത്രം.
Samayam Malayalam Bad Loan
കിട്ടാക്കടം


വാര്‍ത്തകളോട് പ്രതികരിയ്ക്കാൻ കാനറാബാങ്ക് വിസമ്മതിച്ചിട്ടുണ്ടെങ്കിലും അടുത്തിടെ പുറത്ത് വന്ന ഒരു വിവരാവകാശ രേഖയാണ് ബാങ്ക് പ്രതിവര്‍ഷം എഴുതിത്തള്ളുന്ന വൻകിട വായ്പകളുടെ വിശദാംശങ്ങൾ പുറത്ത് വിട്ടത്.

Also Read: എളുപ്പത്തിൽ കിട്ടില്ല ഗ്യാസ് സിലിണ്ടര്‍; എൽപിജി വിതരണ രീതി മാറുന്നു

പൂനൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന വിവരാവകാശ പ്രവര്‍ത്തകൻ വിവേക് വേലങ്കറിന് ലഭിച്ച വിവരാവകാശ രേഖ പ്രകാരം 2012-13 സാമ്പത്തിക വര്‍ഷം മുതൽ 2019-20 വരെ ബാങ്ക് എഴുതിത്തള്ളിയത് 47,310 കോടി രൂപയുടെ വായ്പയാണ്. തിരിച്ചു പിടിയ്ക്കാൻ ആയത് 8,901 കോടി രൂപയുടെ വായ്പ മാത്രം.

അതേസമയം 100 കോടി രൂപയ്ക്ക് മുകളിൽ വായ്പ എടുത്തിട്ടുള്ളവരുടെയും വൻകിട കോര്‍പ്പറേറ്റ് വായ്പകൾ എഴുതിത്തള്ളിയവരുടെയും വിശദാംശങ്ങൾ പുറത്ത് വിടാൻ ബാങ്ക് തയ്യാറായിട്ടില്ല. വിവരാവകാശ രേഖ പ്രകാരവും ഈ വിവരങ്ങൾ ലഭ്യമല്ല.

അതേസമയം വായ്പാകുടിശ്സിക വരുത്തിയിരിക്കുന്നത് സാധാരണക്കാര്‍ ആണെങ്കിൽ അവരുടെ പേരു വിവരങ്ങൾ പരസ്യമായി വെളിപ്പെടുത്തും എന്നത് ശ്രദ്ധേയമാണ്. പത്രങ്ങളിൽ ഉൾപ്പെടെ ഇത് പ്രത്യക്ഷപ്പെടാറുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്