ആപ്പ്ജില്ല

515 കോടിരൂപയുടെ തട്ടിപ്പ്; പരാതിയുമായി 5 ബാങ്കുകള്‍

പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളാണ് പരാതി നൽകിയത്...

TNN 28 Feb 2018, 1:34 pm
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകള്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് വീണ്ടും. 515.15 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയതിന് ആര്‍പി ഇന്‍ഫോസിസ്റ്റം എന്ന സ്ഥാപനത്തിന് എതിരെ സിബിഐ കേസ് എടുത്തു.
Samayam Malayalam cbi case against rp infosystems on complaint by banks
515 കോടിരൂപയുടെ തട്ടിപ്പ്; പരാതിയുമായി 5 ബാങ്കുകള്‍


പൊതുമേഖല ബാങ്കുകളുടെ കൂട്ടായ്‍മ (കണ്‍സോര്‍ഷ്യം) ആണ് സാമ്പത്തിക തട്ടിപ്പില്‍ പരാതി നല്‍കിയത്. കനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഓറിയെന്‍റല്‍ ബാങ്ക് ഓഫ് കോമെഴ്‍സ്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവരാണ് തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

വ്യവസായി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് കോടികളുടെ തട്ടിപ്പു നടത്തിയതും ഇന്ത്യയില്‍ നിന്ന് രഹസ്യമായി കടന്നുകളഞ്ഞതും വാര്‍ത്തയായതിന് പിന്നാലെയാണ് പുതിയ സാമ്പത്തിക തട്ടിപ്പ് പുറത്തുവരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്