ആപ്പ്ജില്ല

ഒടുവിൽ കേന്ദ്രം വഴങ്ങി; 1.1 ലക്ഷം കോടി രൂപ വായ്പ എടുക്കും

ഒടുവിൽ സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ട പരിഹാരം നൽകാൻ കടം എടുക്കാൻ തയ്യാറായി കേന്ദ്രം. 1.1 ലക്ഷം കോടി രൂപയാണ് വായ്പ എടുക്കുന്നത്. വായ്പ കേന്ദ്രത്തിൻെറ ധനകമ്മിയെ ബാധിയ്ക്കില്ലെന്ന് ധനമന്ത്രാലയം

Samayam Malayalam 16 Oct 2020, 12:22 pm
ന്യൂഡൽഹി: ജിഎസ്ടി വിഹിതം കുറയുന്നത് മൂലം 1.1 ലക്ഷം കോടി രൂപ കടം എടുക്കാൻ ഒരുങ്ങുകയാണ് സര്‍ക്കാര്‍. സംസ്ഥാനങ്ങൾക്ക് നഷ്ട പരിഹാരം നൽകാനാണ് ഇത്രയും തുക വായ്പ എടുക്കേണ്ടി വരുന്നത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഒരു ഘട്ടത്തിൽ സംസ്ഥാനങ്ങൾക്ക് ജിഎസ്ടി വിഹിതം നൽകാൻ ആകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും സംസ്ഥാനങ്ങളുടെ എതിര്‍പ്പു മൂലം നിലപാട് തിരുത്തുകയായിരുന്നു. വിവിധ ഘട്ടങ്ങളിൽ ആയി ആയിരിക്കും പണം സമാഹരിയ്ക്കുക.
Samayam Malayalam GST Shortfall
ജിഎസ്ടി വരുമാന ഇടിവ്


ജിഎസ്ടി നഷ്ട പരിഹാരത്തിന് പകരമായി വായ്പ എടുത്ത തുക സംസ്ഥാനങ്ങൾക്ക് കൈമാറും. അതേസമയം ഈ വായ്പ എടുക്കൽ കൊണ്ട് ധനകമ്മിയിൽ എന്തെങ്കിലും പ്രത്യാഘാതങ്ങൾ ഉണ്ടാകില്ല എന്നാണ് ധനമന്ത്രാലയത്തിൻെറ വിശദീകരണം.

സംസ്ഥാനങ്ങൾക്ക് വേണ്ടി കേന്ദ്രം കടമെടുക്കുന്നത് നടപടിക്രമങ്ങൾ എളുപ്പമാക്കാൻ മാത്രം ആണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ സൂചിപ്പിയ്ക്കുന്നത്. ജിഎസ്ടി വരമാനത്തിൽ ഉണ്ടായ മൊത്തം നഷ്ടം 2.35 ലക്ഷം കോടി രൂപയുടേതാണ്. ഏകദേശം 1.1 ലക്ഷം കോടി രൂപയോളം ആണ് സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം എന്നാണ് സൂചന. ഇത്രയും തുകയാണ് കടം എടുക്കുന്നത്.

Also Read: മോറട്ടോറിയം; പലിശ ഇളവ് എത്രയും വേഗം നൽകാൻ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം

കൊവിഡ് കാലത്ത് ജിഎസ്ടി വിഹിതം കുത്തനെ ഇടിയുന്നത് കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും ഒരു പോലെ പ്രതിസന്ധിയിൽ ആക്കുകയാണ്. ജിഎസ്ടി കുറഞ്ഞതിനാൽ സംസ്ഥാനങ്ങളുടെ വരുമാനവും കുത്തനെ ഇടിഞ്ഞതാണ് പ്രതിഷേധങ്ങൾക്ക് കാരണം.

ജിഎസ്ടി നഷ്ടപരിഹാരം നികത്താൻ സ്വയം വായ്പെയെടുക്കാമെന്ന് 20 സംസ്ഥാനങ്ങൾ സമ്മതിച്ചിരുന്നു. ഈ സംസ്ഥാനങ്ങൾക്ക് മൊത്തം 68,825 കോടി രൂപ വിപണിയിൽ നിന്ന് വായ്പ എടുക്കാൻ കേന്ദ്രം അനുമതി നൽകിയതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കടം എടുക്കാൻ തയ്യാറായി കേന്ദ്രം തന്നെ രംഗത്ത് എത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്