ആപ്പ്ജില്ല

ചന്ദാ കൊച്ചാറിൻറെ 78 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടു കെട്ടി

ചന്ദാ കൊച്ചാറിൻറെ മുംബൈയിലെ അപ്പാർട്ട്മെൻറ് ഉൾപ്പെടെ 78 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.

Samayam Malayalam 10 Jan 2020, 5:57 pm
മുംബൈ: ഐസിഐസിഐ ബാങ്ക് മുൻ മാനേജിങ് ഡയറക്ടറും സിഇഒയും ആയിരുന്ന ചന്ദാ കൊച്ചാറിൻറെ മുംബൈയിലെ സ്വത്തുക്കൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. അപ്പാ‍ര്‍ട്ട്മെൻറും ഭർത്താവ് ദീപക് കൊച്ചാറിൻറെ ഷെയറുകളും ഉൾപ്പെടെയാണ് കണ്ടു കെട്ടുന്നത്.
Samayam Malayalam Chanda Kochar
Chanda Kochar


Also Read: ഇന്ത്യ വലിയ സാമ്പത്തിക മാന്ദ്യത്തിൻറെ തൊട്ടരികിൽ; അഭിജിത് ബാനർജി

എന്നാൽ സ്വത്തുക്കളുടെ വിപണി മൂല്യം ഇതിലും ഉയര്‍ന്നേക്കും എന്നാണ് സൂചന. വീഡിയോ കോൺ ഗ്രൂപ്പിന് അനധികൃതമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് സിബിഐയുടെയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻറെയും അന്വേഷണം നേരിടുകയാണ് ചന്ദ കൊച്ചാര്‍.

ആരോപണം മുറുകിയതിനു പിന്നാലെ ചന്ദാ കൊച്ചാർ ഐസിഐസിഐ മാനേജിങ് ഡയറക്ടർ സ്ഥാനം രാജിവെച്ചിരുന്നു. 1875 കോടി രൂപയുടെ ലോൺ ഭർത്താവ് നേതൃത്വം നൽകിയിരുന്ന വീഡിയോ കോൺ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്ക് അനധികൃതമായി അനുവദിച്ചു എന്നതാണ് കേസ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്