ആപ്പ്ജില്ല

വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ; നിയമങ്ങളിൽ മാറ്റം വരുത്തി സർക്കാർ

ആദ്യത്തെ രജിസ്ട്രേഷൻ തീയതി മുതൽ 50 വർഷത്തിൽ കൂടുതൽ പഴക്കമുള്ള, വാണിജ്യ ആ‌വശ്യത്തിന് ഉപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളെയാണ് വിന്റേജ് മോട്ടോർ വെഹിക്കിൾസ് ആയി പരി​ഗണിക്കുക. അന്നത്തെകാലത്ത് ഇറക്കുമതി ചെയ്ത വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്.

Samayam Malayalam 28 Nov 2020, 3:43 pm
കൊച്ചി: രാജ്യത്തെ വിന്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷൻ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ഗതാഗത മന്ത്രാലയം. വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക റജിസ്ട്രേഷൻ സംവിധാനവും നമ്പർ പ്ലേറ്റും ഒരുക്കുന്നത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ആദ്യത്തെ രജിസ്ട്രേഷൻ തീയതി മുതൽ 50 വർഷത്തിൽ കൂടുതൽ പഴക്കമുള്ള, വാണിജ്യ ആ‌വശ്യത്തിന് ഉപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളെയാണ് വിന്റേജ് മോട്ടോർ വെഹിക്കിൾസ് ആയി പരിഗണിക്കുക. അന്നത്തെകാലത്ത് ഇറക്കുമതി ചെയ്ത വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്.
Samayam Malayalam വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ; നിയമങ്ങളിൽ മാറ്റം വരുത്തി സർക്കാർ
വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ; നിയമങ്ങളിൽ മാറ്റം വരുത്തി സർക്കാർ


ചേസിസ്/ ബോഡി ഷെൽ/ എഞ്ചിൻ എന്നിവയിൽ മാറ്റം വരുത്തുന്നത് ഉൾപ്പെടെ കാര്യമായ ഓവർഹോൾ ഇല്ലാത്ത വാഹനങ്ങൾ മാത്രമേ വിന്റേജ് ആയി കണക്കാക്കുകയുള്ളൂവെന്നും ഗതാഗത മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. രജിസ്ട്രേഷനായുള്ള എല്ലാ അപേക്ഷകളും PARIVAHAN എന്ന പോർട്ടലിലൂടെയാണ് സമർപ്പിക്കേണ്ടത്. റജിസ്ട്രേഷൻ നമ്പറിൽ VA എന്ന് കൂടി സംസ്ഥാന കോഡിന് ശേഷം ചേർക്കും. ആദ്യ റജിസ്ട്രേഷന് 20,000 രൂപയും പുനർ റജിസ്ട്രേഷന് 5000 രൂപയുമാണ് ഫീസ്. 10 വർഷമാണ് കാലാവധി.

Also Read: പണചെലവില്ലാതെ കുടിവെള്ളം വീട്ടുമുറ്റത്ത് എത്തും, അറിയാം ഈ സർക്കാർ പദ്ധതിയെക്കുറിച്ച്

മോട്ടോർ വാഹന നിയമപ്രകാരം പ്രദർശനം, സാങ്കേതിക ഗവേഷണം, കാർ റാലി, ഇന്ധനം നിറയ്ക്കൽ, പരിപാലനം, എക്സിബിഷനുകൾ തുടങ്ങിയ നിശ്ചിത ആവശ്യങ്ങൾക്ക് മാത്രമേ ഇത്തരം വിന്റേജ് കാറുകൾ നിരത്തിലിറക്കാൻ പാടുള്ളൂ. വിന്റേജ് വാഹനങ്ങൾക്ക് റജിസ്ട്രേഷൻ നൽകുന്നതിനായി സംസ്ഥാന രജിസ്ട്രേഷൻ അതോറിറ്റി നോഡൽ ഓഫിസറെ നിയമിക്കണം. അവരാണ് വിന്റേജ് മോട്ടോർ വാഹനങ്ങളുടെ രജിസ്ട്രേഷനായി എല്ലാ അപേക്ഷകളും പ്രോസസ്സ് ചെയ്യുക.

ഇതുകൂടാതെ അതത് സംസ്ഥാന സർക്കാരുകൾ കമ്മിറ്റി രൂപീകരിച്ച് വാഹനം പരിശോധിക്കുകയും വിന്റേജ് മോട്ടോർ വെഹിക്കിൾ പ്രകാരം രജിസ്ട്രേഷന് വാഹനം അനുയോജ്യമാണോ എന്ന് നിർണയിക്കുകയും വേണം. നിലവിൽ വിന്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷൻ പ്രക്രിയ നിയന്ത്രിക്കുന്നതിന് നിയമങ്ങളൊന്നുമില്ല. ഈ നിയമങ്ങൾ‌ 1989ലെ സെൻ‌ട്രൽ‌ മോട്ടോർ‌ വെഹിക്കിൾ നിയമങ്ങളിൽ ഉൾപ്പെടുത്താൻ‌ നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ നിയമത്തിലൂടെ ഇന്ത്യയിലെ പഴയ വാഹനങ്ങളുടെ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Also Read: പണചെലവില്ലാതെ കുടിവെള്ളം വീട്ടുമുറ്റത്ത് എത്തും, അറിയാം ഈ സർക്കാർ പദ്ധതിയെക്കുറിച്ച്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്