ആപ്പ്ജില്ല

കേരളത്തില്‍ കോ​ഴി​യി​റ​ച്ചി വി​ല കു​തി​ക്കു​ന്നു

വി​പ​ണി​യി​ല്‍ കോ​ഴി​യി​റ​ച്ചി വി​ല കു​തി​ക്കു​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ കോ​ഴി വി​ല​യി​ല്‍ കി​ലോ​ക്ക് അമ്പത് രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണു​ണ്ടാ​യ​ത്

Samayam Malayalam 18 May 2018, 6:50 pm
മലപ്പുറം: വിപണിയില്‍ കോഴിയിറച്ചി വില കുതിക്കുന്നു. ഒരു മാസത്തിനിടെ കോഴി വിലയില്‍ കിലോക്ക് അമ്പത് രൂപയുടെ വര്‍ധനവാണുണ്ടായത്. കോഴി വില 80 രൂപയായിരുന്നു. ഇറച്ചിക്ക് 140-150 നിരക്കിലും. ദിവസം തോറും രണ്ടു രൂപ മുതല്‍ അഞ്ചു രൂപവരെ തുടര്‍ച്ചയായി വിലവര്‍ധിച്ചു വരികയാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
Samayam Malayalam chicken prices are set to rise
കേരളത്തില്‍ കോ​ഴി​യി​റ​ച്ചി വി​ല കു​തി​ക്കു​ന്നു


തമിഴ് നാട്ടിൽ കനത്ത മഴപെയ്തതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പല കോഴി ഫാമുകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. ഇതോടെ ഉൽപ്പാദനം കുറഞ്ഞു. റംസാന്‍ മാസമായതോടെ ഡിമാന്‍റ് വര്‍ധിക്കുന്നതും വില വര്‍ധനവിന് കാരണമാകുന്നുണ്ട്. മല്‍സ്യത്തിന്‍റെ വിലയിലും വലിയ വര്‍ധനവാണുണ്ടാകുന്നത്. ആവോലി, നെയ്മീന്‍ എന്നിവയുടെ ലഭ്യത കുറവാണ്. ആവോലി കിലോക്ക് 700 രൂപയാണ് വിപണി വില.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്